ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ഓഫീഷ്യല്‍ ഹെല്‍ത്ത് സൈറ്റില്‍ ഈ അടുത്ത് പൊക്കം വര്‍ദ്ധിപ്പിക്കുന്നതിനായി പിറ്റിയൂട്ടറി ഗ്രന്ഥിയുടെ ഉല്പാദനം വര്‍ദ്ധിപ്പിച്ചാല്‍ മതി എന്ന് രഖപ്പെടുത്തുകയുണ്ടായി. നമ്മളുടെ തലച്ചോറില്‍ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് പിറ്റിയൂട്ടറി ഗ്രന്ഥി.
ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനം മികച്ചതാക്കിയാല്‍ നിങ്ങള്‍ക്ക് പൊക്കം വെക്കും എന്നാണ് പറയുന്നത്. ഇത് കുട്ടികള്‍ക്കും 20 വയസ്സ് വരെയുള്ളവരിലുമാണ് ഫലപ്രദമായി പ്രയോഗിക്കാന്‍ സാധിക്കുന്നത്. ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
പൊക്കം വെക്കാന്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്?
പൊതുവില്‍ നല്ല പൊക്കം ഉണ്ടെങ്കില്‍ മാത്രമാണ് കാണാന്‍ ഭംഗിയുള്ളൂ എന്ന സങ്കല്‍പ്പം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ പൊക്കം കുറഞ്ഞവരെ കുള്ളന്‍ എന്ന് വിളിച്ച് കളിയാക്കുന്ന പ്രവണതയും നമ്മളുടെ സമൂഹത്തില്‍ കാണാം.
അതുപോലെ, പൊലീസില്‍ ചേരാന്‍ താല്പര്യപ്പെടുന്നവര്ക്ക് പൊക്കം അനിവാര്യമായ ഒരു ഘടകമാണ്. ചില സ്പോര്‍ട്സ് മത്സരങ്ങളിലും പൊക്കം ഉള്ളത് ഒരു ഗുണം തന്നെയാണ്. അതിനാല്‍ തന്നെ ചെറുപ്പം മുതല്‍ കുട്ടികള്‍ക്ക് പൊക്കം വെക്കാന്‍ വേണ്ട പരിശീലനങ്ങള്‍ മാതാപിതാക്കള്‍ നല്‍കാറുണ്ട്. എന്നാല്‍, എല്ലാവര്ക്കും പൊക്കം വെക്കണമെന്നില്ല. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് കുടുംബ പാരമ്പര്യമാണ്.
പൊക്കം കൂട്ടാന്‍
ഏകദേശം ഒരു 15, 16 വയസ്സ് വരെ മിക്കവര്‍ക്കും പൊക്കം വെക്കും. ചിലര്‍ക്ക് 18 വയസ്സിലും 20 വയസ്സിലും പൊക്കം വെച്ചെന്ന് വരാം. ഈ പ്രായത്തിനുള്ളില്‍ തന്നെ നിങ്ങള്‍ പൊക്കം വെക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമാണ് പൊക്കം വെക്കുക.
പ്രായമായതിനുശേഷവും പൊക്കം വെക്കണമെങ്കില്‍ ഏറ്റവും ആദ്യം നിങ്ങളുടെ ഇരിപ്പും നടത്തവും ശരിയാക്കണം. ഇരിക്കുമ്പോള്‍ വളഞ്ഞിരിക്കാതെ നല്ലപോലെ നിവര്‍ന്ന് ഇരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ നടക്കുമ്പോഴായാലും വളഞ്ഞ് നടക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. ശരീരഘടന ശരിയാക്കുന്നതിനായി വ്യയാമം ചെയ്യുന്നതും നല്ലതാണ്.
ശരീരഭാരം
നമ്മള് അമിതമായി വണ്ണം വെക്കുന്നതിനനുസരിച്ച് നമ്മള്‍ക്ക് നല്ലപോലെ പൊക്കക്കുറവ് തോന്നിപ്പിക്കും. അതുപോലെ, നമ്മളുടെ ശരീരത്തിലെ കൊഴുപ്പ് വളര്‍ച്ചയുടെ ഹോര്‍മോണുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ക്ക് ചെറുപ്പം മുതല്‍ അമിതമായി വണ്ണം ഉണ്ടെങ്കില്‍ അല്ലെങ്കില്‍ ഒരു ഇടക്കാലത്ത് വെച്ച് നിങ്ങള്‍ക്ക് അമിതമായി വണ്ണം വെച്ചാല്‍ ഇത് വളര്‍ച്ചയെ സഹായിക്കുന്ന ഹോര്‍മോണിന്റെ ഉല്പാദനം മന്ദീഭവിപ്പിക്കുന്നു. ഇത് പൊക്കം വെക്കാതിരിക്കുന്നതിന് കാരണമാണ്.
മധുരം കുറയ്ക്കാം
നമ്മള് ഒരു ദിവസം കുടിക്കുന്ന ചായ മുതല്‍ പലഹാരങ്ങളില്‍ നിന്ന് വരെ നല്ലൊരു അളവില്‍ മധുരം നമ്മളുടെ ശരീരത്തില്‍ എത്തുന്നുണ്ട്. ഇത്തരത്തില്‍ അമിതമായി മധുരം എത്തുന്നത് ഇന്‍സുലിന്‍ ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് പൊക്കക്കുറവ് ഉണ്ടാകുന്നതിന് കാരണമാണ്.
അതിനാല്‍, ഗ്ലൈസമിക് ഇന്‍ഡ്ക്സ് കുറഞ്ഞ ആഹാരങ്ങള്‍ കഴിക്കാന്‍ പരമാവധി ശ്രദ്ധിക്കുക. അതുപോലെ, നല്ല ബാലന്‍സ്ഡ് ആയിട്ടുള്ള ആഹാരങ്ങള്‍ കഴിക്കാനും ശ്രദ്ധിക്കണം.
Also Read:പല്ലിലെ കറ കളഞ്ഞ് വെളുപ്പിക്കാന്‍ ചില വീട്ടുവിദ്യകള്‍
കുട്ടികളിലെ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍
കുട്ടികളുടെ ഫോൺ ഉപയോഗം നിയന്ത്രിക്കേണ്ടത് എങ്ങനെ?
വ്യായാമങ്ങള്‍
പൊക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില വ്യായാമ ശീലങ്ങള്‍ ഉണ്ട്. നന്നായി നീന്തുന്നത്, ഓടുന്നത്, അതുപോലെ, സൈക്ലിംഗ് എന്നിവയെല്ലാം തന്നെ പൊക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളാണ്. നല്ലപോലെ കാര്‍ഡിയോ വര്‍ക്കൗട്ട് ചെയ്യുന്നത് നല്ലതാണ്.
വ്യായാമം പോലെ തന്നെ നല്ലപോലെ ഉറങ്ങുന്നതും ഹോര്‍മോണ്‍ ബാലന്‍സ് ചെയ്യുന്നതിന് സഹായിക്കുന്നു. ഇത് പൊക്കം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നുണ്ട്.
Disclaimer:ഇത് പൊതുവിവരാടിസ്ഥാനത്തില്‍ എഴുതിയിരിക്കുന്ന ലേഖനമാണ്. നിങ്ങളുടെ കൂടുതല്‍ സംശയ നിവാരണത്തിന് ഒരു ഡോക്ടറുടെ സേവനം തേടുന്നത് നല്ലതാണ്.
English Summary: Height Increasing Tips