വിയര്‍പ്പ് തുടയ്ക്കരുത്
നന്നായി വിയര്‍ത്ത് കഴിയുമ്പോള്‍ ചിലര്‍ വിയര്‍പ്പ് കൈ കൊണ്ട് തന്നെ വടിച്ച് കളയുന്നത് കാണാം. അതുപോലെ, മുഖത്തെ വിയര്‍പ്പ് കൈ കൊണ്ട് തുടയ്ക്കുന്നത് കാണാം. എന്നാല്‍, ഈ രീതി ഒട്ടും ശരിയല്ല. ഇത് ചര്‍മ്മത്തില്‍ ഇറിറ്റേഷന്‍ ഉണ്ടാക്കുന്നതിനും അലര്‍ജിയും കുരുക്കളും പൊന്തുന്നതിന് കാരണമാകുന്നു.
ഇത് ഒഴിവാക്കി പകരം നല്ല ഉണങ്ങിയ തുണികൊണ്ട് മുഖത്തേയും ശരീരത്തിലേയും വിയര്‍പ്പ് ഒപ്പി എടുക്കാവുന്നതാണ്. അതുപോലെ, നല്ല ഉണങ്ങിയ വസ്ത്രങ്ങള്‍ മാത്രം ധരിക്കാന്‍ ശ്രദ്ധിക്കുക. നനഞ്ഞ വസ്ത്രങ്ങള്‍ വീട്ടില്‍ ആണെങ്കില്‍ മാറ്റുന്നത്, പ്രത്യേകിച്ച് അടി വസ്ത്രങ്ങള്‍ മാറ്റുന്നത് വളരെ നല്ലതാണ്.
രണ്ട് നേരം മുഖം കഴുകാം
മുഖത്ത് അമിതമായി ഓയില്‍, ചെളി, വിയര്‍പ്പ് എന്നിവ അടിഞ്ഞ് കൂടാതിരിക്കാന്‍ ദിവസത്തില്‍ രണ്ട് നേരം വീതം ഫേഷ്യല്‍ ക്ലെന്‍സര്‍ ഉപയോഗിക്കുന്നത് നല്ലതാണ്. നിങ്ങള്‍ ഒരു ഫേഷ്യല്‍ ക്ലെന്‍സര്‍ വാങ്ങുമ്പോള്‍ അത് നിങ്ങളുടെ ചര്‍മ്മത്തിന് ചേരുന്നതാണോ എന്ന് പരിശോധിക്കേണ്ടത് അനിവാര്യമാണ്.
ഇത്തരം ഫേഷ്യല്‍ ക്ലെന്‍സര്‍ വാങ്ങിക്കുമ്പോള്‍ അമിതമായി സുഗന്ധം ഉള്ളതും വീര്യം കൂടിയതുമായ ഉല്പന്നങ്ങള് വാങ്ങാതിരിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് ചര്‍മ്മം അമിതമായി വരണ്ട് പോകുന്നതിലേയ്ക്ക് നയിക്കുന്നു.
ചര്‍മ്മ സംരക്ഷണ ഉല്പന്നങ്ങള്
വേനല്‍ക്കാലത്ത് കൃത്യമായ രീതിയില്‍ ചര്‍മ്മ സംരക്ഷണം നടത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച്, സണ്‍സ്ക്രീന്‍ പുരട്ടാതെ പുറത്തേക്ക് ഇറങ്ങുന്നത് ചര്‍മ്മത്തില്‍ കരുവാളിപ്പ് വീഴുന്നതിനും അള്‍ട്രാവയ്ലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ പതിക്കുന്നതിനും കാരണമാകുന്നു.
വേനല്‍ക്കാലത്ത് നിങ്ങള്‍ ഉപയോഗിക്കുന്ന ചര്‍മ്മ സംരക്ഷണ ഉല്പന്നങ്ങള് എല്ലായ്പ്പോഴും വീര്യം കുറഞ്ഞതും നാച്വറലുമായിരിക്കാന് പ്രത്യേകം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം, ഇത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടാക്കുന്നതിന് കാരണമാകുന്നു.
ശരീരം തണുപ്പിക്കുക
ശരീരം തണുപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ട്രൈ ചെയ്യാവുന്നതാണ്. ഇതിനായി ഫാന്‍ ഇട്ടിരിക്കാം. അതുപോലെ, രണ്ട് നേരം കുളിക്കുന്നത് നല്ലതാണ്. പരമാവധി ഉച്ചസമയത്ത് പുറത്തേക്ക് ഇറങ്ങാതിരിക്കാം. നല്ല ലൈറ്റ് വസ്ത്രങ്ങള്‍ ധരിക്കാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കുക.
ശരീരം തണുപ്പിക്കുന്ന പഴം പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ശരീരത്തിലെ ചൂട് കൂട്ടുന്ന മദ്യം, ഇറച്ചി, മറ്റ് ആഹാരസാധനങ്ങള്‍ എന്നിവ അധികം അടുപ്പിക്കാതിരിക്കുന്നതാണ് നല്ലത്. അതുപോലെ, രാവിലെ ജനാല അടച്ചിലാനും ചൂട് കടക്കാതിരിക്കാന്‍ സഹായിക്കുന്ന കൂളിംഗ് ഷീറ്റ് ജനാലയുടെ ഗ്ലാസ്സില്‍ ഒട്ടിച്ച് വെക്കുന്നതും നല്ലതാണ്.
രാത്രി സമയങ്ങളില്‍ ജനാല തുറന്നിടുന്നും കിടക്കുന്നതിന് മുന്‍പ് കുളിക്കുന്നതും വിയര്‍പ്പ് നീക്കം ചെയ്യാനും അതുപോലെ, ശരീരത്തിന് തണുപ്പും നല്ല ഉറക്കും ലഭിക്കാന്‍ ഇത് സഹായിക്കും.
Also Read:ഹെല്‍ത്തിയായി ശരീരം തണുപ്പിക്കുന്ന ചില പാനീയങ്ങള്‍ ഇതാ
കരുവാളിപ്പ് അകറ്റാന്‍ പ്രകൃതിദത്ത മാര്‍ഗ്ഗം
സൂര്യപ്രകാശമേറ്റ് ചർമ്മത്തിനുണ്ടാകുന്ന കരുവാളിപ്പ് മാറാൻ ടിപ്സ്
അലക്കിയിടാം
വേനല്‍ക്കാലത്ത് വസ്ത്രങ്ങള്‍ കൃത്യമായി അലക്കിയിടുന്നത് അണുബാധ കുറയ്ക്കാന്‍ സഹായിക്കും. പൊതുവില്‍ നമ്മള് നല്ല വസ്ത്രങ്ങള്‍ വിയര്‍പ്പ് കളഞ്ഞ് എടുത്ത് വെക്കാറുണ്ട്. എന്നാല്‍, വേനല്‍ക്കാലത്ത് നമ്മള് ഒരു വസ്ത്രം വീണ്ടും ധരിക്കുന്നതിന് മുന്‍പ് അത് അലക്കി ഉപയോഗിക്കുന്നതാണ് നല്ലത്.
വേനല്‍ക്കാലത്ത് അമിതമായി ഉണ്ടാകുന്ന വിയര്‍പ്പ് വസ്ത്രങ്ങളില്‍ പറ്റി പിടിക്കുകയും ഇത് അണുക്കള്‍ പറ്റിപിടിക്കുന്നതിലേയ്ക്കും നയിക്കുന്നു. അതിനാല്‍ തന്നെ വസ്ത്രങ്ങള്‍ രണ്ടാമത് ഉപയോഗിക്കുന്നതിന് മുന്‍പ് കഴുകി ഇടാന്‍ ഒരിക്കലും മറക്കരുത്.
വസ്ത്രങ്ങള്‍ മാത്രമല്ല, തൊപ്പി, ടവ്വല്‍ എന്നിവയെല്ലാം തന്നെ രണ്ടാമത് ഉപയോഗിക്കുന്നതിന് മുന്‍പ് കഴുകി ഇടാന്‍ മറക്കരുത്.
English Summary: Summer Skin Care Tips