ആഭ്യന്തര സംഘര്‍ഷം കത്തിപ്പടര്‍ന്ന സുഡാനില്‍ കുടുങ്ങിപ്പോയ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ദൗത്യം തുടരുകയാണ്. ദൗത്യ ഭാഗമായി നാവികസേനയുടെ INS സുമേധ സുഡാൻ തുറമുഖത്ത് എത്തി. 500-ഓളം ഇന്ത്യക്കാരെ തുറമുഖ നഗരമായ പോർട്ട് സുഡാനിൽ എത്തിച്ചു കഴിഞ്ഞു.
8 വയസുകാരന് ദാരുണന്ത്യം | chaliyar river
വ്യോമസേനയുടെ സി 130 ജെ വിമാനം സൗദി അറേബ്യയിലെ ജിദ്ദ വിമാനത്താവളത്തില്‍ തയ്യാറായിരിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ദൗത്യത്തിന്റെ ചുമതല വി. മുരളീധരനെ ഏൽപ്പിച്ചത് പ്രധാനമന്ത്രി കൊച്ചിയിലെ യുവം വേദിയിൽ ആണ് പ്രഖ്യാപിച്ചത്. സുഡാനിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാരുമായി നിരന്തരം സമ്പർക്കത്തിലാണെന്ന് വിദേശമന്ത്രാലയം അറിയിച്ചു.
സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നത് മറ്റ് രാജ്യക്കാരുടെ സഹായത്തോടെയും പുരോഗമിക്കുന്നുണ്ട്. നേരത്തേ മൂന്ന് ഇന്ത്യക്കാരെ സൗദി അറേബ്യയും അഞ്ച് ഇന്ത്യക്കാരെ ഫ്രാൻസും ഒഴിപ്പിച്ചിരുന്നു. തലസ്ഥാനമായ ഖാർത്തൂമിലടക്കം കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ വിവിധ രാജ്യങ്ങളുടെയും ഐക്യരാഷ്ട്രസംഘടനയുടെയും സഹായം തേടിയിട്ടുണ്ട്
താരതമ്യേന സംഘർഷം കുറഞ്ഞ മേഖലകളിലുണ്ടായിരുന്നവരാണ് തിങ്കളാഴ്ച പോർട്ട് സുഡാനിൽ എത്തിയത്. 28 രാജ്യങ്ങളിൽനിന്നുള്ള 388 പേരെ ഫ്രഞ്ച് വ്യോമസേന സുഡാനിൽനിന്ന് ഫ്രാൻസിന്റെ സൈനികത്താവളമായ ഡിജിബൗത്തിയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ അഞ്ച് ഇന്ത്യക്കാരുണ്ട്. യൂറോപ്യൻ രാജ്യങ്ങളടക്കം പല വിദേശ രാജ്യങ്ങളും ഇതിനോടകം തങ്ങളുടെ പൗരരെ സുരക്ഷിതമായി പുറത്തെത്തിച്ചിട്ടുണ്ട്.
Also Read :മോദിയുണ്ടെങ്കിൽ നമുക്കെന്തും സാധ്യം, കേരളത്തിൽ എത്തിയത് കൈനിറയെ സമ്മാനവുമായി: കെ സുരേന്ദ്രൻ
സുരക്ഷിതമായി പുറത്തുകടക്കാനും അനാവശ്യ അപകടങ്ങൾ ഒഴിവാക്കാനും ഇന്ത്യൻ എംബസി ഉപദേശങ്ങൾ നൽകുന്നുണ്ട്. സുരക്ഷാ സാഹചര്യം മെച്ചപ്പെടുന്നതോടെ ഖാർത്തൂമിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷിത നീക്കവും ഉറപ്പാക്കുമെന്ന് വിദേശമന്ത്രാലയം അറിയിച്ചു. കേന്ദ്രം എത്രയും വേഗം കുടുങ്ങി കിടക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിൽ എത്തിക്കണമെന്ന് കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ് ആവശ്യപ്പെട്ടു. ഈയാവശ്യമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് നേരത്തേ കത്ത് നൽകിയിരുന്നു. കേരള ഹൗസിൽ ഹെൽപ്പ്ലൈനും തുടങ്ങിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പർ: 011 23747079.