സ്വകാര്യമേഖലയിലെ ജീവനക്കാരെപ്പോലെ വാണിജ്യപ്രവർത്തനങ്ങൾ നടത്താൻ സർക്കാർ ജീവനക്കാർക്ക് ഭരണഘടന അവകാശം നൽകിട്ടുണ്ടെന്നാണ് എംപിമാർ ചൂണ്ടിക്കാട്ടുന്നത്. ഒരു ജോലി കൊണ്ട് ജീവിതച്ചെലവുകൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുവദിക്കണം അത് വരുമാനം വർധിപ്പിക്കാൻ സഹായിക്കും എന്നാണ് എംപിമാർ പറയുന്നത്.
മുമ്പ് പലതവണ ഇതേ ആവശ്യം ഉന്നയിച്ച് ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പലപ്പോഴും സർക്കാർ ഇക്കാര്യം നിരസിക്കുകയായിരുന്നു. സർക്കാർ ജീവനക്കാർ ബിസിനസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ജോലിയിലെ അച്ചടക്കം നഷ്ടപ്പെടാൻ കാരണമാകും എന്നാണ് അന്ന് സർക്കാർ മുന്നോട്ടു വെച്ചിരുന്ന ന്യായം. ജോലിസമയത്ത് ജീവനക്കാർ മറ്റുപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ശരിയല്ലെന്നാണ് സർക്കാർ അന്ന് സ്വീകരിച്ച നിലപാട്. ഇതെല്ലാം ഇപ്പോഴും നിലനിൽക്കുന്നിതനാൽ എങ്ങനെ ആയിരിക്കും പുതിയ തീരുമാനം എന്ന് കാത്തിരുന്ന് കാണാം.
പ്രസിഡന്റ്സ് ട്രോഫി: മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
അഷ്ടമുടി കായലില്‍ 2022 നവംബര്‍ 26ന് നടന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന്റെ ഭാഗമായിട്ടുള്ള പത്ര, ദൃശ്യ മാധ്യമങ്ങള്‍ക്കുള്ള അവാര്‍ഡ് പ്രഖ്യാപിച്ചു. പത്രമാധ്യമങ്ങളില്‍ ഒന്നാം സ്ഥാനം എസ് ആര് സുധീര്‍ കുമാര്‍ (ദീപിക ദിനപത്രം), രണ്ടാം സ്ഥാനം ജി ഹസ്താമലകന് (മലയാള മനോരമ), ദൃശ്യ മാധ്യമത്തില്‍ ഒന്നാം സ്ഥാനം ബി ശ്രീകുമാര്‍ (ദൂരദര്ശന്), രണ്ടാം സ്ഥാനം സുജിത് സുരേന്ദ്രന് (അമൃത ടിവി) എന്നിവര്‍ നേടി. വിജയികള്‍ക്കുള്ള അവാര്‍ഡ്ദാനം നാളെ (ഏപ്രില്‍ 27) വൈകിട്ട് നാലിന് ടൂറിസം- പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കൈമാറും.
കേരള കൗമുദി മുന്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് കെ രാജന്‍ബാബു, പിടിഎ മുന്‍ ലേഖകന്‍ കെ എസ് ഭാസ്കരന്, ഏഷ്യാനെറ്റ് മുന്‍ സീനിയര്‍ ക്യാമറാമാന് എന്‍ ഇബ്രാഹിം ഖലീല്‍ എന്നിവരടങ്ങിയ ജഡ്ജിങ് സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 10,000 രൂപ വീതവും രണ്ടാം സ്ഥാനത്തിന് 5000 രൂപ വീതവും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.