തിരുവനന്തപുരം സെൻട്രൽ, വർക്കല ശിവഗിരി, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനായി 1140 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. സ്റ്റേഷനുകളുടെ പാരമ്പര്യത്തനിമയും പൈതൃകവും നിലനിർത്തിക്കൊണ്ടായിരിക്കും വികസനം നടപ്പാക്കുക. യാത്രക്കാർക്കായി സുഖപ്രദമായ ലോഞ്ചുകൾ, ആഗമനത്തിനും പുറപ്പെടലിനും പ്രത്യേക ഇടനാഴികൾ, ബഹുനില പാർക്കിങ് കോംപ്ലക്സ്, മെച്ചപ്പെട്ട കണക്ടിവിറ്റി തുടങ്ങിയവയായിരിക്കും സ്റ്റേഷനുകളുടെ പ്രത്യേകത.
മൊബൈൽ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചു
157 കോടി രൂപ ചെലവിലാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ വികസിപ്പിക്കുന്നത്. ഇതിനൊപ്പം ഉപഗ്രഹ ടെർമിനലുകൾ എന്ന നിലയ്ക്ക് നേമം, കൊച്ചുവേളി സ്റ്റേഷനുകളും നവീകരിക്കും. കൊച്ചിവേളി ടെർമിനൽ നവീകരണം ഇതിനോടകം തന്നെ മൂന്നുഘട്ടങ്ങളായി പൂർത്തിയായിട്ടുണ്ടെങ്കിലും നേമത്ത് പുതിയ ടെർമിനൽ സ്ഥാപിക്കാനാണ് പദ്ധതി. ഇതുവഴി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ തിരക്കും കുറയ്ക്കാനാകും.
നിലവിലെ റെയിൽവേ സ്റ്റേഷനിലെ പൈതൃകമന്ദിരം മാത്രം നിലനിർത്തി മറ്റു നിർമിതികളെല്ലാം പൊളിച്ചുകൊണ്ടായിരിക്കും നവീകരണം. ഇതിനായി ആർഎൽഡിഎ വിശദമായ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ബെഗംളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റെയിൽവേ ലാൻഡ് ഡെവലപ്മെൻ്റ് അതോരിറ്റിയ്ക്കാണ് നിർമാണചുമതല. സ്റ്റേഷനു മുന്നിലുള്ള സ്റ്റാഫ് ക്വാർട്ടേഴ്സും പോലീസ് സ്റ്റേഷനും ആർആർബി ഓഫീസും പൊളിച്ചു നീക്കി ഇവിടെ വാണിജ്യാവശ്യത്തിനായി പുതിയ കെട്ടിടം നിർമിക്കും. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിനോടു ചേർന്നായിരിക്കും വിമാനത്താവളങ്ങളുടെ മാതൃകയിൽ കാത്തിരിപ്പുസ്ഥലം സജ്ജമാക്കുക. കൂടാതെ പ്ലാറ്റ്ഫോമുകൾക്ക് മുകളിലായി കോൺകോഴ്സ് ഏരിയയും ഉണ്ടാകും. നിലവിലെ പാർക്കിങ് ഏരിയയ്ക്ക് പകരമായി ബഹുനില പാർക്കിങ് കേന്ദ്രം നിർമിക്കും. ഭിന്നശേഷിക്കാർ അടക്കമുള്ള യാത്രക്കാർക്ക് വിപുലമായ സൗകര്യങ്ങളും നിലവാരമുള്ള ശുചിമുറികളും അടക്കം പുതിയ സ്റ്റേഷനിലുണ്ടാകും.
കേരളത്തിലെ 34 റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിൻ്റെ ഭാഗമാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ്റെ നവീകരണം. ഇതിനു പുറമെ കൊല്ലം, എറണാകുളം സൗത്ത്, നോർത്ത്, കോഴിക്കോട്, വർക്കല തുടങ്ങിയ സ്റ്റേഷനുകളും നവീകരിക്കുന്നുണ്ട്. ഇതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി.
India First Water Metro:തലയുയർത്തി കൊച്ചി; രാജ്യത്തെ ആദ്യ വാട്ടർ മെട്രോ; ഓളപ്പരപ്പിലെ യാത്രയ്ക്ക് ആദ്യം ഒമ്പത് ബോട്ടുകൾ
ടൗൺ ഹാൾ മെട്രോ സ്റ്റേഷനിലേയ്ക്ക് സ്കൈവാക്ക് അടക്കമുള്ള സൗകര്യങ്ങളുമായാണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ്റെ വികസനം. 14,506 ചതുരശ്ര അടി വലുപ്പമുള്ള പ്രധാന സ്റ്റേഷൻ കെട്ടിടത്തിനു പുറമെ ട്രാക്കുകൾക്കു മുകളിൽ വിശാലമായ കോൺകോഴ്സും അനുബന്ധ സൗകര്യങ്ങളുമുണ്ടാകും. ട്രെയിൻ കാത്തിരിപ്പുസ്ഥലവും ഭക്ഷണശാലകളുമെല്ലാം ക്രമീകരിക്കുക കോൺകോഴ്സ് അടങ്ങുന്ന ഒന്നാം നിലയിലാണ്. യാത്രക്കാരുടെ സൗകര്യത്തിനായി ലിഫ്റ്റുകളും എസ്കലേറ്ററുകളും വൃത്തിയുള്ള ശുചിമുറികളുമുണ്ടാകും.
സ്റ്റേഷനുകൾക്കൊപ്പം സംസ്ഥാനത്തെ ട്രാക്കുകളും നവീകരിക്കാനുള്ള പ്രവർത്തനങ്ങളുമായി റെയിൽവേ മുന്നോട്ടു പോകുകയാണ്. പടിപടിയായി ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററായി ഉയർത്താനാണ് നീക്കം. ഇതിനുള്ള ഡിപിആർ തയ്യാറാക്കാൻ ആറുമാസം വേണ്ടിവരും. തിരുവനന്തപുരം – നാഗർകോവിൽ പാത ഇരട്ടിപ്പിക്കലിനാണ് നിലവിൽ മുൻഗണന. ഈ വർഷം തന്നെ ഇതു പൂർത്തിയായേക്കും. കൂടാതെ കേരളത്തിൽ ഏറ്റവുമധികം വളവുകളുള്ള തിരുവനന്തപുരം ഷൊർണൂർ റൂട്ടിലും വളവുകൾ നിവർത്താനാണ് പദ്ധതി. കൂടാതെ ഈ ഭാഗത്ത് ബലക്ഷയമുള്ള ഭാഗങ്ങൾ പുനർനിർമിക്കും. ഇതിനായി മൊത്തം 381 കോടി രൂപ അനുവദിച്ചിട്ടുണ്ട്.