തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേ ഭാരത് എക്സ്പ്രസും കൊച്ചി വാട്ടർ മെട്രോയും ഇന്ന് മുതൽ സർവീസ് തുടങ്ങും. കാസർകോടുനിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് വന്ദേ ഭാരത് പുറപ്പെടും. കൊച്ചി വാട്ടർ മെട്രോ ഹൈക്കോടതി– വൈപ്പിൻ റൂട്ടിലാണ് ഇന്ന് സർവീസ് ആരംഭിക്കുക. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രണ്ടു പദ്ധതികളും നാടിന് സമർപ്പിച്ചത്.ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസർകോടുനിന്നു പുറപ്പെടുന്ന ട്രെയിൻ രാത്രി 10.35 ഓടെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തും. 11 ജില്ലകളിലൂടെ കടന്നുപോകുന്ന ട്രെയിന് ഒൻപതു സ്റ്റോപ്പുകളാണ് ഉള്ളത്. ഉച്ചകഴിഞ്ഞ് 3.30 ന് കണ്ണൂരിലും 4.30 ന് കോഴിക്കോടും 05.30 ന് ഷൊർണൂർ ജംഗ്ഷനിലും 06.05 ന് തൃശൂരിലും 07.08 എറണാകുളം ടൗണിലും 08.02 കോട്ടയത്തും 09.20 കൊല്ലം ജംഗ്ഷനിലും 10.35 ന് തിരുവനന്തപുരത്തും ട്രെയിൻ എത്തിച്ചേരും. 28 മുതലാണ് തിരുവനന്തപുരം- കാസർകോട് സർവീസ് ആരംഭിക്കുക.
കിണറ്റിൽ വീണ വീട്ടമ്മക്ക് രക്ഷയായത് പൊതുപ്രവർത്തകന്റെ രക്ഷാദൗത്യം
India First Water Metro:തലയുയർത്തി കൊച്ചി; രാജ്യത്തെ ആദ്യ വാട്ടർ മെട്രോ; ഓളപ്പരപ്പിലെ യാത്രയ്ക്ക് ആദ്യം ഒമ്പത് ബോട്ടുകൾ
ഹൈക്കോടതി– വൈപ്പിൻ റൂട്ടിലാണ് രാവിലെ ഏഴു മണി മുതൽ വാട്ടർ മെട്രോ സർവീസ് ആരംഭിക്കുക. രാത്രി എട്ടു വരെ സർവീസ് ഉണ്ടാകും. 27 മുതൽ വൈറ്റില– കാക്കനാട് റൂട്ടിലും വാട്ടർ മെട്രോ ഓടിത്തുടങ്ങും. ഈ റൂട്ടിലെ സമയക്രമം തീരുമാനിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ ഒൻപതു ബോട്ടുകളാണ് സർവീസിനു തയ്യാറായിരിക്കുന്നത്. 15 മിനിറ്റ് ഇടവിട്ട് ബോട്ടുകളുണ്ടാകും. വാട്ടർ മെട്രോയുടെ വരവോടെ കൊച്ചിയുടെ ഗതാഗതമേഖലയ്ക്കും വിനോദസഞ്ചാരത്തിനും കുതിപ്പുണ്ടാകുമെന്നാണ് പ്രതീക്ഷ.
Kerala Vande Bharat Express: കേരളത്തിൽ ഇനി വന്ദേ ഭാരതിൻ്റെ ചൂളം വിളിയും; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി