ഇവ ഏറെ ഗുണങ്ങള്‍ നല്കുന്ന ഒന്നാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് ഇവ. ഇവയിലെ ഫ്ളേവനോയ്ഡുകള്‍, ആല്‍ക്കലോയ്ഡുകള്‍, ടാനിനുകള്‍, സാപോനിന് ഗ്ലൈക്കോസൈഡുകള്‍, ഫിനോളിക് ഘടകങ്ങള്‍ എന്നിവയാണ് ഗുണം നല്‍കുന്നത്.
ത്രിഫല
ആയുര്‍വേദം പൊതുവേ പാര്‍ശ്വഫലങ്ങളില്ലാത്ത ശാസ്ത്രശാഖയാണെന്നാണ് പ്രമാണം. ആരോഗ്യത്തിനും ചര്‍മ, മുടി സംരക്ഷണത്തിനുമെല്ലാം ഏറെ നല്ലതാണ് ഇത്. പേര് സൂചിപ്പിയ്ക്കുന്നത് പോലെ തന്നെ മൂന്ന് ഫലങ്ങള്‍, അതായത് കടുക്ക,താന്നി, നെല്ലിക്ക എന്നിവയുടെ കൂട്ടാണ് ത്രിഫല.
മുടിയ്ക്ക് പല ഗുണങ്ങളും
മുടിയ്ക്ക് പല ഗുണങ്ങളും ത്രിഫല നല്‍കുന്നുണ്ട്. ഇത് മുടി വളരാന്‍ ഏറെ നല്ലതാണ്. മുടിയുടെ ആരോഗ്യത്തിന് പല ഗുണങ്ങളും ഇത് നല്കുന്നു. ആയുര്‍വേദത്തില്‍ ത്രിഫല ത്രിദോഷ രസായനം എന്നാണ് അറിയപ്പെടുന്നത്. അതായത് ഇതിന് വാത, പിത്ത, കഫ ദോഷങ്ങള്‍ പരിഹരിയ്ക്കാന്‍ കഴിയുന്നു. ഇത്തരം ദോഷങ്ങളാണ് പലപ്പോഴും ആരോഗ്യ, ചര്‍മ, മുടി പ്രശ്നങ്ങള്‍ക്ക് ഇടയാക്കുന്നതും.
ഇവ ബാലന്‍സ് ചെയ്യാന്‍ ത്രിഫല ഏറെ നല്ലതാണ്. ഇതിലൂടെ ആരോഗ്യ, ചര്‍മ, മുടി പ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും സാധിയ്ക്കും.ഇത് ശിരോചര്‍മത്തെ ശക്തിപ്പെടുത്തുന്നു.
അകാലനര
അകാലനരയ്ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത്. പ്രത്യേകിച്ചും 20കളിലെ മുടി നര ഒഴിവാക്കാന്‍. ഇത് കഴിയ്ക്കുന്നതും മുടിയില്‍ പായ്ക്കായും എണ്ണ തിളപ്പിച്ചും ഉപയോഗിയ്ക്കുന്നതും ഏറെ നല്ലതാണ്. ശരീരത്തിലെ പിത്ത ദോഷം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് അകാലനരയ്ക്ക് കാരണമാകുന്നത്.
അതായത് ചൂട്. ഇതിന് പരിഹാരമായി ത്രിഫല കഴിയ്ക്കുകയും ഇത് മുടിയില്‍ പല രീതിയില്‍ പ്രയോഗിയ്ക്കുകയും ചെയ്യുന്നു. ത്രിഫല ശരീരത്തിന്റെ ചൂട് കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്.
മുടിയ്ക്ക്
ത്രിഫലയില്‍ ടാനിനുകളുണ്ട്. ഇത് മുടി കറുക്കാന്‍ സഹായിക്കുന്നു. ഇതിലെ കോപ്പര്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നു. ഇത് മുടിയ്ക്ക് കറുപ്പ് നിറം നല്കുന്ന മെലാനിന്‍ ഉല്പാദനത്തെ സഹായിക്കുന്നു.
താരന് പോലുള്ള മുടി പ്രശ്നങ്ങള്‍ തടയാനും ഇതേറെ നല്ലതാണ്. മുടി കൊഴിയുന്നതിനുളള നല്ല പരിഹാരം കൂടിയാണ് ഇത്. മുടി നിറുകയില്‍ നിന്നും മറ്റും കൊഴിയുന്ന അലോപേഷ്യ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇതേറെ ഗുണകരമാണ്.
ഹെയര്‍ മാസ്കായി
മുടി വളരാനും അകാല നര അകറ്റാനും നരച്ച മുടി കറുപ്പിയ്ക്കാനുമെല്ലാം പല രീതിയിലും ത്രിഫല ഉപയോഗിയ്ക്കാം. ഇത് ഉള്ളിലേയ്ക്ക് കഴിയ്ക്കുകയെന്നതാണ് ഒന്ന്. ഇത് ഹെയര്‍ മാസ്കായി ഉപയോഗിയ്ക്കുകയും ചെയ്യാം. ഇതിനായി ഓര്‍ഗാനിക് ത്രിഫല പൗഡര്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്.
ഇതില്‍ കറ്റാര്‍ വാഴ ജെല്‍ കൂടി ചേര്‍ക്കാം. ഒരു ടേബിള്‍ സ്പൂണ്‍ ത്രിഫലയില്‍ ഇത് പേസ്റ്റാകാന് പാകത്തില്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. അര മണിക്കൂര്‍ ശേഷം ഇത് കഴുകിക്കളയാം.
ത്രിഫല ഹെയര്‍ ഓയില്‍
മുടി നരയ്ക്ക് പരിഹാരമായും വളരാനായും ത്രിഫല ഹെയര്‍ ഓയില്‍ തയ്യാറാക്കാം. ഇതിന് ത്രിഫല കിഴി കെട്ടുക. ഒരു ഗ്ലാസ് ജാറില്‍ ബദാം ഓയില്‍ ഒഴിയ്ക്കാം. ഇതിലേയ്ക്ക് ത്രിഫല കെട്ട് ഇറക്കി വയ്ക്കുക. ഇത് അടച്ച് വായുവും അധികം സൂര്യപ്രകാശവും കടക്കാത്ത രീതിയില്‍ വയ്ക്കാം.