വന്ദേ ഭാരതിനു പിന്നാലെ വന്ദേ മെട്രോയും കേരളത്തിലേക്ക് എത്തുമെന്ന സൂചന നൽകി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വന്ദേ മെട്രോ രാജ്യത്ത് ഓടിത്തുടങ്ങുമ്പോൾ കേരളത്തിനു പ്രഥമ പരിഗണനയെന്ന് അദ്ദേഹം.
ഹൈലൈറ്റ്:
- വന്ദേ മെട്രോയും കേരളത്തിലേക്ക് വരും.
- കേരളത്തിനു പ്രഥമ പരിഗണനയെന്ന് അദ്ദേഹം.
- വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം അടുത്ത വർഷം ആദ്യം.
“രാജ്യത്ത് വന്ദേ മെട്രോ ട്രെയിനുകൾ അടുത്ത വർഷം ആദ്യം പരീക്ഷണ ഓട്ടം നടത്തും. രാജ്യത്ത് മൂന്നു തരത്തിലുള്ള വന്ദേ ഭാരത് സർവീസുകളാണ് നടപ്പാക്കുന്നത്. ചെയർ കാർ സർവീസ്, സ്ലീപ്പർ സർവീസ്, വന്ദേ ഭാരത് മെട്രോ സർവീസ്. ഇതിൽ കുറഞ്ഞ ദൂരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന തരത്തിൽ വന്ദേ ഭാരത് മെട്രോ ഉടൻ യാഥാർഥ്യമാകും. ഇതിന്റെ രൂപകൽപ്പനയും നിർമ്മാണ പ്രവർത്തനങ്ങളും
പുരോഗമിക്കുകയാണ്”- അശ്വനി വൈഷ്ണവ് പറഞ്ഞു. തിരുവനന്തപുരം നേമം റെയിൽവെ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരയാടുകളുടെ വാർഷിക കണക്കെടുപ്പ് ആരംഭിച്ചു
ഹ്രസ്വദൂര മെട്രോ റെയിൽ നെറ്റ്വർക്കാണ് വന്ദേ മെട്രോ. 100 കിലോമീറ്ററിൽ താഴെയുള്ള പ്രധാന നഗരങ്ങളെയാണ് വന്ദേ മെട്രോ ബന്ധിപ്പിക്കുക. ലോക്കൽ ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാൻ വന്ദേ മെട്രോ സഹായിക്കും. കൂടാതെ, മിതമായ ടിക്കറ്റ് നിരക്കിലാകും സർവീസ്. മെട്രോ ട്രെയിനു സമാനമായി എട്ടു കോച്ചുകളാകും വന്ദേ മെട്രോയിൽ ഉണ്ടാകുക.
ReadLatest Kerala NewsandMalayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക