കരളിൻ്റെ കേടുപാടുകൾ ഗുരുതരമായ ആരോഗ്യ പ്രശ്നമാണ്. ഓട്സ്, പച്ച, ഇലക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവ പോലുള്ള ചില ഭക്ഷണങ്ങൾ കരളിന് ഏറെ നല്ലതാണ്. കരളിന്റെ ആരോഗ്യം നിലനിർത്താൻ അവ സഹായിക്കുന്നു. കരളിന്റെ പ്രവർത്തനത്തെ ബാധിക്കുകയും കരൾ തകരാറിലാകുകയും ചെയ്യുന്ന അമിതമായി കഴിക്കുന്നത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ നോക്കാം.
പഞ്ചസാര
വെളുത്ത വിഷമെന്നാണ് പൊതുവെ പഞ്ചസാര അറിയപ്പെടുന്നത്. പ്രമേഹം രോഗത്തിന് പ്രധാന കാരണമായി മാറുന്നതാണ് പഞ്ചസാര. ഉയർന്ന അളവിൽ പഞ്ചസാര ഉപയോഗിക്കുന്നതോ അല്ലെങ്കിൽ പഞ്ചസാര ചേർത്ത ഭക്ഷണം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം, കരൾ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. അമിതമായി പഞ്ചസാര കഴിക്കുമ്പോൾ, നിങ്ങളുടെ ശരീരത്തിൽ അമിതമായ കൊഴുപ്പുകൾ ഉണ്ടാകുന്നു, അത് കരൾ ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുന്നു. ഇത് ആത്യന്തികമായി ഫാറ്റി ലിവർ രോഗത്തിലേക്ക് നയിച്ചേക്കാം. പഞ്ചസാര ഒഴിവാക്കുന്നതിലൂടെ പല തരത്തിലുള്ള രോഗങ്ങളിൽ നിന്നാണ് ശരീരത്തിൽ രക്ഷിക്കാൻ കഴിയുന്നത്. ഇത് മാത്രമല്ല അമിതമായി പഞ്ചസാര ഉപയോഗം കലോറി വർധിപ്പിക്കുകയും പൊണ്ണത്തടി, രക്തസമ്മർദ്ദം, ഹൃദ്രോഗം തുടങ്ങിയ പല രോഗങ്ങൾക്കും കാരണമാകും.
ഗ്യാസ് നിറച്ച പാനീയങ്ങൾ
കോക്ക് പാനീയങ്ങളുടെ കടുത്ത ആരാധകരാണ് യുവ തലമുറ. ഏത് ഭക്ഷണം കഴിച്ചാലും അതിനൊപ്ം ഒരു കോക്ക് കുടിച്ചില്ലെങ്കിൽ ഒരു തൃപ്തിവരില്ലെന്നാണ് അവരുടെ അഭിപ്രായം. പക്ഷെ ഇത് അത്ര നല്ല ശീലമല്ല. ഗ്യാസ് നിറച്ച ഇത്തരം പാനീയങ്ങൾ ശരീരത്തിന് വളരെയധികം ഹാനികരമാണ്. സോഡ, കോള തുടങ്ങിയ എയറേറ്റഡ് പാനീയങ്ങളുടെ പതിവ് ഉയർന്ന ഉപഭോഗം ഒഴിവാക്കുക. ഇവ കുടിക്കുന്നത് കരൾ തകരാറിലാകുന്നതിനും മറ്റ് സങ്കീർണതകൾക്കും കാരണമാകും. ഈ പാനീയങ്ങളിൽ പഞ്ചസാര കൂടുതലായതിനാൽ ശരീരത്തിൽ അമിതവണ്ണത്തിനും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകും.
ഉപ്പ്
ഉപ്പ് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല, അമിതമായ ഉപ്പിൻ്റെ ഉപയോഗം കരളിനെ ബാധിക്കും. ഉയർന്ന അളവിൽ ഉപ്പ് കഴിക്കുമ്പോൾ, അത് ശരീരത്തിൽ വെള്ളം നിലനിർത്തുന്നതിന് ഇടയാക്കും. ഇത് നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യും. പൂരിത കൊഴുപ്പും സോഡിയവും കൂടുതലായതിനാൽ ചിപ്സ്, ഉപ്പിട്ട ബിസ്ക്കറ്റ്, ലഘുഭക്ഷണം തുടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുകന്നതാണ് നല്ലത്. ഇവ ഫാറ്റി ലിവർ രോഗത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു. ദൈന്യദിന ഭക്ഷണങ്ങളിലൂടെ വളരെയധികം ഉപ്പ് നമ്മുടെയുള്ളിൽ ചെല്ലുന്നത് പെട്ടെന്ന് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും , ഉയർന്ന രക്തസമ്മർദ്ദത്തിൻ്റെ പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം. ഒരാളുടെ പ്രായം, ശരീരഭാരം എന്നിവയെല്ലാം ഇത്തരത്തിൽ രക്തസമ്മർദ്ദത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
ഫാറ്റി ഫുഡ്സ്
പിസ്സ, പാസ്ത, ഫ്രഞ്ച് ഫ്രൈകൾ തുടങ്ങിയ ഫാസ്റ്റ് ഫുഡുകൾ രുചി മുകുളങ്ങൾക്ക് നല്ലതായിരിക്കാം, പക്ഷെ ഇത് കരളിന് അത്ര നല്ലതായിരിക്കില്ല. ഉയർന്ന പൂരിത അല്ലെങ്കിൽ ട്രാൻസ് ഫാറ്റ് ഉള്ളടക്കം കാരണം ഈ ഭക്ഷണങ്ങൾ നിങ്ങളുടെ കരളിന് ദോഷം ചെയ്യും. വീക്കം ഉണ്ടാക്കുകയും ഒടുവിൽ സിറോസിസിലേക്ക് നയിക്കുകയും ചെയ്യുന്ന കൊഴുപ്പുകൾ സംസ്കരിക്കാൻ കരൾ കൂടുതൽ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പൂരിത കൊഴുപ്പുകൾ ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദ്രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും.
Also Read:ശരീരത്തിൽ വൈറ്റമിൻ ഡി കുറഞ്ഞാൽ ക്യാൻസർ ചികിത്സയെ ബാധിക്കുമെന്ന് പഠനം
റെഡ് മീറ്റ്
മലയാളികളുടെ പ്രിയപ്പെട്ട ആഹാരമാണ് റെഡ് മീറ്റ്. ഇത്തരം മാംസം ദഹിപ്പിക്കുന്നത് വളരെ പ്രയാസമാണ്. ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെങ്കിലും, അത്തരം ഉയർന്ന അളവിലുള്ള പ്രോട്ടീനുകൾ തകർക്കുന്നത് കരളിന് ബുദ്ധിമുട്ടാണ്. ഇത് കരൾ രോഗങ്ങൾക്ക് കാരണമാകും. കരളിൽ പ്രോട്ടീൻ അടിഞ്ഞുകൂടുമ്പോൾ, അത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസിലേക്കും (NAFLD) നയിച്ചേക്കാം. ഈ അധിക പ്രോട്ടീൻ വൃക്കയെയും ബാധിക്കും. പ്രോട്ടീൻ സമൃദ്ധമാണെങ്കിലും ഇത് അമിതമായി കഴിക്കുന്നത് നിയന്ത്രിച്ചില്ലെങ്കിൽ അത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. പൂരിത കൊഴുപ്പ് കൂടുതലായതിനാൽ ഇത് അമതിവണ്ണത്തിന് കാരണമാകും.
English Summary: Foods causes liver diseases
Disclaimer: പൊതുവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത് പിന്തുടരുക.
കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.