https://twitter.com/smitaprakash/status/1652249658578845696?
Also Read: അരിക്കൊമ്പന്റെ കരുത്തിൽ അമ്പരന്ന് ദൗത്യസംഘവും; ഉദ്വേഗഭരിതമായ നിമിഷങ്ങൾ, ലോറിയിലും പരാക്രമം
‘എഎന്‍ഐയെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നവര്‍ക്ക് ഇതൊരു മോശം വാര്‍ത്തയാണ്. 7.6 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ഇന്ത്യയിലെ വാര്‍ത്താ ഏജന്‍സിയെ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. 13 വയസിന് താഴെയുള്ള വ്യക്തിയാണ് എന്ന് പറഞ്ഞാണ് ട്വിറ്റര്‍ ബ്ലോക്ക് ചെയ്തതെന്ന് അവര്‍ അയച്ച മെയിലില്‍ വ്യക്തമാക്കുന്നു. ഞങ്ങളുടെ ഗോള്‍ഡന്‍ ടിക്ക് ആദ്യം എടുത്തുമാറ്റി, പകരം ബ്ലൂ ടിക്ക് നല്കി, ഇപ്പോള്‍ ബ്ലോക്ക് ചെയ്തു’. സ്മിത പ്രകാശ് ട്വിറ്ററില്‍ കുറിച്ചു. ഇലോണ്‍ മസ്കിനെ ടാഗ് ചെയ്താണ് ട്വീറ്റ്.
ധീരജ് രവിയുടെ വീട്ടിൽ മോഷണം; 27 പവൻ്റെ സ്വർണ്ണാഭരങ്ങൾ നഷ്ടപ്പെട്ടു
എഎന്‍ഐ, എന്‍ഡിടിവി വാര്‍ത്താ ഏജന്‍സികളുടെ ട്വിറ്റര്‍ പേജ് സെര്‍ച്ച് ചെയ്താല്‍ അക്കൗണ്ട് നിലവില്‍ ഇല്ലെന്നാണ് കാണിച്ചത്. എഎന്‍ഐയ്ക്ക് ട്വിറ്റര്‍ ചെയ്ത മെയിലിന്റെ സ്ക്രീന്‍ഷോട്ടും സ്മിത പ്രകാശ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
And now NDTV handle isn’t working pic.twitter.com/p4ORSJ6voi
— Smita Prakash (@smitaprakash) April 29, 2023
ട്വിറ്ററില്‍ അക്കൗണ്ട് വേണമെങ്കില്‍ ഈ വാര്‍ത്താ ഏജന്‍സിക്ക് 13 വര്‍ഷത്തെ പരിചയസമ്പത്തെങ്കിലും വേണമെന്ന് ട്വിറ്റര്‍ മെയിലിലൂടെ അറിയിച്ചിട്ടുണ്ട്. അതിനാല്‍ നിങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്യുന്നുവെന്നാണ് സന്ദേശത്തില്‍ ട്വിറ്റര്‍ പറയുന്നത്. ഇപ്പോഴത്തെ നടപടിയില്‍ എന്തെങ്കിലും പിഴവ് ഉണ്ടെങ്കില്‍ എഎന്‍ഐയ്ക്ക് പരാതി ഉന്നയിക്കാമെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു.
Read Latest National News and Malayalam News