രഹസ്യ വിവരം ലഭിച്ചതന്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് ഇയാളെ പിടിക്കൂടിയത്. ഇയാളെക്കുറിച്ച് പൊലീസിന് വിവരം നല്കിയ ആളെ ആവശ്യക്കാരനായി പറഞ്ഞു വിട്ടു. 25 ദിനാറിന് സാധനം വാങ്ങി. ഫെബ്രുവരി 19-ാം ആണ് സംഭവം നടക്കുന്നത്. ഇന്ത്യക്കാരൻ ഇയാൾക്ക് മയക്കുമരുന്ന് കൈമാറി. ഉടൻ തന്നെ പോലീസ് സംഘമെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ജോലിക്കെത്താത്ത പൗരൻമാരെ കൊണ്ട് പുലിവാല് പിടിച്ച് വിദേശികൾ
പിടിയിലാവുമ്പോള്‍ ഇയാള്‍ സ്വബോധത്തിലായിരുന്നില്ല. പിന്നീട് യൂറിൻ പരിശോധിച്ചപ്പോൾ ഇദ്ദേഹം ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. പോലീസ് ഇയാളുടെ അപ്പാര്‍ട്ട്മെന്റില്‍ പരിശോധന നടത്തി. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ വെളുത്ത പൊടി കണ്ടെത്തി. സിഗിരറ്റ് പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇയാൾ ഇത് സൂക്ഷിച്ചിരുന്നത്. ഇതെല്ലാം പരിശോധന നടത്തിയപ്പോൾ മെത്താം ഫിറ്റമീന് എന്ന ലഹരി വസ്തുവാണെന്ന് തെളിഞ്ഞു.
പബ്ലിക് പ്രോസിക്യൂഷന് മുന്നില്‍ പ്രതിയെ പോലീസ് ഹാജറാക്കി. ഇയാൾ കുറ്റം സമ്മതിച്ചു. ചില പാകിസ്ഥാനികളാണ് ലഹരി വസ്തുക്കള്‍ തനിക്ക് എത്തിച്ചു നൽകുന്നത്. ഒരു ഗ്രാമിന് 25 ദിനാര്‍ എന്ന നിരക്കില്‍ ആണ് വിൽപ്പന നടത്തുന്നത്. തെളിവുകളും സാക്ഷി മൊഴികളും കേസിൽ ഉണ്ടായിരുന്നു. താനും സ്ഥിരമായി ലഹരി ഉപയോഗിക്കാറുണ്ടെന്ന് യുവാവ് പോലീസിനോട് സമ്മതിച്ചു.
Read Latest Gulf News and Malayalam News
നഴ്സ് കം ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷ
2023 മെയ് 20 മുതൽ ആരംഭിക്കുന്ന നഴ്സ് കം ഫാർമസിസ്റ്റ് (ഹോമിയോ) സപ്ലിമെന്ററി പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷാ ഫോം തിരുവനന്തപുരം/കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ സ്കൂൾ ഓഫ് ഫാർമസിയിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ മേയ് 10നു വൈകീട്ട് 5 വരെയും പിഴയോടെ 15നു വൈകീട്ട് അഞ്ചുവരെയും സ്വീകരിക്കും.
അപേക്ഷയൊടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിനു 200 രൂപ എന്ന നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും മാറാവുന്ന ഡിഡി ആയി ഉള്ളടക്കം ചെയ്യണം. പൂരിപ്പിച്ച അപേക്ഷകളും ഡിഡികളും മുകളിൽ പറഞ്ഞ തീയതിക്കകം പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിങ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ് തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. പരീക്ഷാകേന്ദ്രം – ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, കോഴിക്കോട്. തിയറി പരീക്ഷ മേയ് 20നു രാവിലെ 10 മുതൽ 12 വരെ നടക്കും.