ദേരയിലെ ഒരു ഹോട്ടലിന് സമീപത്തുവെച്ചായിരുന്നു സംഭവം നടന്നതെന്ന് പരാതിക്കാരൻ പോലീസിന് മൊഴി നൽകി. ഒരു ഫേസ്ബുക്ക് പരസ്യം കണ്ടാണ് താന്‍ ഇവരുമായി ബന്ധപ്പെട്ടത്. 10,000 ദിര്‍ഹത്തിന് 10,000 ഡോളര്‍ നല്‍കാമെന്ന് ഇവർ പറഞ്ഞു. ദേരയിലെ ഒരു ഹോട്ടലിന് എതിര്‍വശത്തുള്ള പാര്‍ക്കിങ് സ്ഥലത്തുവെച്ച് പണം കൈമാറാൻ ആയിരുന്നു പദ്ധതി. തട്ടിപ്പുകാരില്‍ ഒരാള്‍ കാറുമായി എത്തി. വ്യാജ ഡോളറുകള്‍ തനിക്ക് നൽകി.തന്റെ കെെവശം ഉണ്ടായിരുന്ന ദിര്‍ഹം എടുത്ത് കാറുമായി രക്ഷപ്പെട്ടു. അയാളെ തടഞ്ഞു നിർത്താൻ ശ്രമിച്ചപ്പോൾ സാധിച്ചില്ലെന്നും അയാൾ രക്ഷപ്പെട്ടുവെന്നു പരാതിക്കാരൻ പറയുന്നു.
ജോലിക്കെത്താത്ത പൗരൻമാരെ കൊണ്ട് പുലിവാല് പിടിച്ച് വിദേശികൾ
Also Read: ജോലിയുടെ ഭാഗമായി കഴിഞ്ഞ വർഷമാണ് സൗദിയിൽ എത്തിയത്, ജുമുഅ നമസ്കാരത്തിന് ശേഷം താമസ സ്ഥലത്ത് ഉറങ്ങുന്നതിനിടയിൽ മരണം
സംഭവത്തിൽ പോലീസ് അന്വേഷണം നടത്തി. നാല് പേരെ അറസ്റ്റ് ചെയ്തു. ഒരു വര്‍ഷം മുമ്പ് സന്ദര്‍ശക വിസയിൽ ദുബായിലേക്ക് എത്തി. പിന്നീട് താൻ തട്ടിപ്പുക്കാരുടെ സംഘത്തന്റെ ഭാഗമായെന്ന് പ്രതികളിൽ ഒരാൾ പോലീസിനോട് പറഞ്ഞു. രാജ്യത്തിന് പുറത്ത് നിന്നാണ് ഞങ്ങൾക്ക് വേണ്ടി നിർദേശങ്ങൾ ലഭിക്കുന്നത്. അയാളുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഒരോ ആളുകളും എന്ത് ചെയ്യണം എന്ന കാര്യത്തിൽ തീരുമാനം പറയുന്നത് അദ്ദേഹം ആണെന്ന് പിടിയിലായ പ്രതികളിൽ ഒരാൾ പോലീസിനോട് പറഞ്ഞു.
സമീപത്ത് പൊലീസുകാര്‍ ആരെങ്കിലും ഉണ്ടോയെന്ന് നീരീക്ഷിക്കുകയാണ് തങ്ങളുടെ ജോലിയെന്ന് രണ്ടാമത്തെ ആൾ പറഞ്ഞു. 500 ദിര്‍ഹം വീതം എല്ലാവർക്കും കിട്ടും. യുഎഇക്ക് പുറത്തുള്ള വ്യക്തിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. ഒരാൾ മാത്രമാണ് പണം നൽകാനും മറ്റുമായി പോകുക. മറ്റുള്ളവർ എല്ലാവരും പരിസരത്ത് ഉണ്ടാകും. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ മാത്രമേ ഇവർ ഇടപെടുകയുള്ളു.
ദുബായ് ക്രിമിനല്‍ കോടതിയില്‍ കഴിഞ്ഞ ദിവസം കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി. മൂന്ന് മാസം ജയിൽ ശിക്ഷയും 10,000 ദിര്‍ഹം വീതം പിഴയും അടക്കണം. ശിക്ഷ കഴിഞ്ഞാൽ ഇവരെ നാട്കടത്താൻ ആണ് തീരുമാനിച്ചിരിക്കുന്നത്.
ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു
ജില്ലാ ശിശുക്ഷേമസമിതിയിലേക്ക് തിരഞ്ഞെടുക്കപെട്ട ഭരണ സമിതി അംഗങ്ങളുടെ സത്യപ്രതിജ്ഞ കലക്ടറുടെ ചേമ്പറില്‍ നടന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് കലക്ടര്‍ അഫ്സാന പര്‍വീണ്‍ സത്യ വാചകം ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ് അഡ്വ: ഷീബ ആന്റണി, സെക്രട്ടറി അഡ്വ: ഡി ഷൈന്‍ ദേവ്, ജോയിന്റ് സെക്രട്ടറി സുവര്ണന് പരവൂര്‍, ട്രഷറര്‍ എന്‍ അജിത് പ്രസാദ്, സമിതി അംഗങ്ങളായ ജി ആനന്ദന്, കറവൂര്‍ എല്‍ വര്‍ഗീസ്, പി അനീഷ്, ആര് മനോജ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍. കെ എസ് എഫ് ഇ ചെയര്മാന് കെ വരദരാജന്, ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ: ബോറിസ് പോള്‍, സെക്രട്ടറി അഡ്വ: കെ ജി മഹേന്ദ്ര എന്നിവര്‍ പങ്കെടുത്തു.