ലെറ്റർ പരിശോധിച്ചപ്പോൾ തട്ടിപ്പ് മനസിലായി
ഓഫർ ലെറ്ററിന്റെ ആധികാരികത ഉറപ്പുവരുത്താനായി ദുബായിലെ പരിചയക്കാരുമായി ഒരു പരിശോധന നടത്തി. അപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസിലായത്. ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു. അപ്പോഴാണ് വ്യാജ ഓഫർ ലെറ്ററാണെന്ന് മനസ്സിലായത്. നേരിട്ട് മാത്രം റിക്രൂട്ട്മെൻറ് നടത്തുന്ന സ്ഥാപനമാണ് അമേരിക്കൻ ആശുപത്രി എന്ന വിവരം ആണ് ലഭിച്ചത്. 1800 ദിർഹം ശമ്പളത്തോടെയുള്ള ജോലിയാണ് ലഭിച്ച ലെറ്ററിർ പറയുന്നത്. ഓഫർ ലെറ്ററിൽ പലയിടങ്ങളിലും അക്ഷരത്തെറ്റുകൾ കണ്ടു ഇതാണ് സംശയത്തിന് ഇടയാക്കിയതും അന്വേഷിക്കാൻ കാരണമായതും.
പണം നൽകിയാൽ മുദ്രക്കടലാസിൽ ഒപ്പിട്ട് കരാർ അയക്കാം
ആവശ്യപ്പെട്ട പണം നൽകിയാൽ കരാർ ഉടമ്പടി മുദ്രക്കടലാസിൽ ഒപ്പിട്ട് തിരിച്ചയക്കാമെന്നാണ് മുജീബ് പറഞ്ഞതായി സനീർ പറയുന്നു. മാധ്യമം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. തനിക്കാറിയാവുന്ന 5 പേർക്ക് ഇത്തരത്തിൽ വിസ നടപടികൾ നടക്കുന്നുണ്ട്. അവരും ഇത്തരത്തിൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇദ്ദേഹം പറയുന്നു. ബന്ധുവിന്റെ സുഹൃത്ത് വഴിയാണ് ഏജന്റിനെ പരിജയപ്പെടുന്നത്. സർക്കാർ തലത്തിൽ നടപടികൾ വേണം എന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണം എന്നാണ് ഇദ്ദേഹം പറയുന്നത്.
ജോലിക്കെത്താത്ത പൗരൻമാരെ കൊണ്ട് പുലിവാല് പിടിച്ച് വിദേശികൾ
ജോലിക്കെത്താത്ത പൗരൻമാരെ കൊണ്ട് പുലിവാല് പിടിച്ച് വിദേശികൾ
പരാതി നൽകാം
കേരള പൊലീസും നോര്‍ക്കയും വിദേശകാര്യ മന്ത്രാലയത്തിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി നടപ്പാക്കുന്ന ഓപറേഷന് ശുഭയാത്രയുടെ ഭാഗമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറും ഇ-മെയിൽ ഐഡികളും നിലവിലുണ്ട്. ഇതിൽ വിസയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് പരാതി നൽകാം. spnri.pol@kerala.gov.in, dyspnri.pol@kerala.gov.in എന്ന ഇമെയിൽ വഴി പരാതി അയക്കാം. 0471-2721547 എന്ന ഹെല്പ് ലൈന്‍ നമ്പറിൽ വിളിക്കാവുന്നതാണ്.