ദേശീയപാത ഭൂമിയേറ്റെടുക്കൽ വിഭാഗത്തിന് രൂപരേഖയും മറ്റ് വിവരങ്ങളും സമർപ്പിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ മാറ്റം വരുത്തിയ ശേഷം 3എ വിജ്ഞാപനം പുറത്തിറക്കും. ഔട്ടർ റിങ് റോഡുമായി കൂട്ടിയോജിപ്പിക്കുന്ന വിധത്തിൽ പുളിമാത്തു നിന്നും ട്രംപെറ്റ് ഇന്റർചേഞ്ച് വഴിയാകും റോഡ് ആരംഭിക്കുക. ഔട്ടർ റിങ് റോഡിന്റെ തുടർച്ചയെന്ന നിലയിലാണ് ഈ റോഡിനെ ദേശീയപാത അതോരിറ്റി കാണുന്നത്.
ശ്രദ്ധേയമായി ‘ഐക്ക’ ട്രേഡ് എക്സ്പോ
നിർദിഷ്ട ശബരിമല വിമാനത്താവളത്തിലേക്കും കൊച്ചിയിലേക്കും തിരക്കില്ലാതെ എത്തിച്ചേരാൻ കഴിയുന്ന വിധത്തിലാകും പാതയുടെ നിർമാണം. വിഴിഞ്ഞം തുറമുഖത്തെയും മധ്യകേരളത്തെയും ബന്ധിപ്പിക്കുന്ന പാതയായും ഇത് മാറും.
അങ്കമാലി ഗ്രീൻഫീൽഡ് പാത നിർമാണം മരവിപ്പിച്ചിട്ടില്ല; ടോപ്പോഗ്രഫിക്കൽ സർവേ പൂർത്തിയായി; ഇനി സ്ഥല സർവേ
ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പിന്റെ 75 ശതമാനം തുക കേന്ദ്രസർക്കാരും 25 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പാതയുടെ നിർമാണം തുടങ്ങിയേക്കും. പാതയ്ക്കായി ആയിരം ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള ആറ് ജില്ലകളിലെ 12 താലൂക്കുകളിലൂടെയും 79 വില്ലേജുകളിലൂടെയുമാണ് പാത കടന്നു പോകുന്നത്. 240 കിലോമീറ്റർ ദൈർഘ്യമുള്ള പാതയായിരിക്കുമിത്.
ഭോപ്പാലിലെ ഹൈവേ എഞ്ചിനീയറിങ് കൺസൾട്ടന്റാണ് സർവേ നടത്തിയത്. പാതയ്ക്ക് അംഗീകാരം ലഭിച്ചാൽ ഈ ഏജൻസിയാണ് കല്ലിടൽ നടത്തുക.
ജവാൻ മദ്യത്തിന്റെ ഉൽപാദനം ഇരട്ടിയാക്കുന്നു; ഇനി അര ലിറ്ററും കിട്ടും
അതേസമയം പാത നിർമാണത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എം സി റോഡിന് സമാന്തരമായി റോഡ് നിർമിക്കുന്നത് എം സി റോഡിന്റെ പ്രാധാന്യംകൊണ്ട് വികസിച്ചുവന്ന ടൗണുകൾക്കും സ്ഥാപനങ്ങൾക്കും തിരിച്ചടിയാകുമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും എം പിയുമായ കൊടിക്കുന്നിൽ സുരേഷ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകിയിരുന്നു. പദ്ധതി ഉപേക്ഷിക്കണമെന്നായിരുന്നു കൊടിക്കുന്നിലിന്റെ ആവശ്യം.