കോഴിക്കോടു നിന്നും ഇരുപത് മിനിറ്റ് വൈകിയാണ് വന്ദേഭാരത് കണ്ണൂരിൽ എത്തിയത്. ട്രാക്ക് നവീകരണ ജോലികൾ നടക്കുന്നതിനാലാണ് വന്ദേഭാരത് വൈകിയതെന്ന് റെയിൽവേ അധികൃതർ പറയുന്നു.
ഹൈലൈറ്റ്:
- കാസർഗോഡ് കൃത്യസമയത്ത് എത്തി
- കോഴിക്കോട് എത്തിയത് പതിനൊന്ന് മിനിറ്റ് വൈകി
- ട്രാക്ക് നവീകരണ ജോലികൾ നടക്കുന്നുവെന്ന് വിശദീകരണം
5.20ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടുന്ന വന്ദേഭാരത് 6.07നാണ് കൊല്ലത്ത് എത്തേണ്ടത്. ഇന്നലെ മൂന്ന് മിനിറ്റ് വൈകി 6.10നാണ് കൊല്ലത്ത് എത്തിയത്. 8.17ന് എറണാകുളത്ത് എത്തേണ്ട ട്രെയിൻ 12 മിനിറ്റ് വൈകി 8.29നാണ് നോർത്ത് റെയിൽവേ സ്റ്റേഷനിലെത്തിയത്. തൃശൂരിൽ 9.22ന് എത്തേണ്ട ട്രെയിൻ 13 മിനിറ്റ് വൈകി 9.35നാണ് എത്തിയത്.
ഇന്ത്യ വിക്സ് സൂചിക, നിക്ഷേപകർക്കു നൽകുന്ന സൂചനയെന്ത്? | Stock Market Investment | India VIX
11.03ന് കോഴിക്കോട് എത്തേണ്ട വന്ദേഭാരത് 11 മിനിറ്റ് വൈകിയാണ് എത്തിയത്. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ 20 മിനിറ്റ് വൈകി. എന്നാൽ കാസർഗോഡ് കൃത്യ സമയമായ 1.25നാണ് എത്തിയത്, മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തു.
പുളിമാത്ത്-അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേ; ഇനി വേണ്ടത് പാരിസ്ഥിതികാനുമതി; പദ്ധതിയുമായി മുന്നോട്ടെന്ന് ദേശീയപാത അതോരിറ്റി
ഒരു റെയിൽപാത മറ്റൊന്നുമായി കൂടിച്ചേരുന്ന ക്രോസ് ഓവർ പോയിന്റായ എറണാകുളം മെയിന്റനൻസ് യാർഡിനും എറണാകുളം നോർത്തിനുമിടയിൽ ട്രെയിനുകൾ വേഗത കുറച്ചാണ് പോകുന്നത്. ഈ മേഖലയിൽ 15 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ സഞ്ചരിക്കുന്നത്.
Kerala Rain News: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എറണാകുളം ഉൾപ്പെടെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
പ്രധാനപാതയിൽ നിന്നും തിരിഞ്ഞു പോകുന്ന ലൂപ് ലൈൻ പ്ലാറ്റ്ഫോമുകളുള്ള ഷൊർണൂർ യാർഡ് മുതലുള്ള ഭാഗത്തും 15 കിലോമീറ്ററിൽ താഴെയാണ് വേഗം. ഇതുകൂടി കണക്കിലെടുത്താണ് ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിൽ നിന്നും അവസാനിക്കുന്ന സ്റ്റേഷനിലേക്കുള്ള റണ്ണിങ് ടൈം നിശ്ചയിക്കുന്നതെന്ന് റെയിൽവേ വ്യക്തമാക്കുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക