അബുദാബി> സാംസ്കാരിക സംഘടനയായ അബുദാബി കേരള സോഷ്യൽ സെന്ററിന്റെ വാർഷിക ജനറൽ ബോഡി 2023- 24 പ്രവർത്തന വർഷത്തേക്കുള്ള ഭരണ സമിതിയെ തെരഞ്ഞെടുത്തു.
സാമൂഹ്യ വികസന മന്ത്രാലയ പ്രതിനിധികളായ അഹമ്മദ് അൽ മൻസൂരി, അബ്ദുല്ല അഹമ്മദ് ഹുസൈൻ, മെഹ്റ ഒമർ അമീരി, ഖുലൂദ് അബ്ദുല്ല എന്നിവരുടെയും വിവർത്തകൻ വി കെ അബ്ബാസിന്റെയും സാന്നിധ്യത്തിൽ നടന്ന ജനറൽ ബോഡിയിൽ പ്രസിഡന്റ് വി പി കൃഷ്ണകുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ നികേഷ് വലിയ വളപ്പിൽ വാര്‍ഷിക വരവ് ചിലവ് കണക്കും ഓഡിറ്റർ കെ ബി ജയൻ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചയിൽ ബി യേശുശീലൻ, എൻ വി മോഹനൻ, എം സുനീർ, സലിം ചോലമുഖത്ത്, കെ കെ ശ്രീ പിലിക്കോട് എന്നിവർ സംസാരിച്ചു.
പതിനാറംഗ ഭരണസമിതിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: എ കെ ബീരാൻകുട്ടി, ജനറൽസെക്രട്ടറി: കെ. സത്യൻ, വൈസ് പ്രസിഡന്റ്: റോയ് ഐ വർഗീസ്, ട്രഷറര്‍: ഷെബിൻ പ്രേമരാജൻ.
ലതീഷ് ശങ്കർ, അബ്ദുൽ സലാം നഹാസ്, അഭിലാഷ് തോമസ് തറയിൽ, ശ്രീകാന്ത് പോക്കടത്ത്, റഫീഖ് അലി കൊളിയത്ത്, റഫീഖ് ചാലിൽ, പി എം സുലൈമാൻ, റഷീദ് അയിരൂർ, വേലായുധൻ സുബാഷ്, ഷോബി കെ എ, റെജിലാൽ കോക്കാടൻ, സുൽഫക്കർ വട്ടിപ്പറമ്പിൽ എന്നിവരാണ് മറ്റു ഭാരവാഹികൾ. റിട്ടേർണിംഗ് ഓഫീസർ കെ ബി ജയൻ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ശക്തി തിയേറ്റേഴ്സ് അബുദാബി, യുവകലാസാഹിതി, ഫ്രണ്ട്സ് എ ഡി എം എസ് എന്നീ മൂന്ന് സംഘടനകളുടെ കോര്‍ഡിനേഷൻ കമ്മിറ്റിയാണ് അബുദാബി കേരള സോഷ്യൽ സെന്റർ മാനേജ്മെന്റ് കമ്മിറ്റി.
ജനറൽ സെക്രട്ടറി കെ സത്യൻ ട്രഷറര്‍ ഷെബിൻ പ്രേമരാജൻ
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..