പരുക്കേറ്റ ഡ്രൈവറെ ഉടൻ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകട കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. റോഡിൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം അധികൃതർ നൽകുന്ന നിർദേശങ്ങൾ പാലിക്കണം. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏഷ്യക്കാരൻ ആണെന്നാണ് ഗൾഫ് ടെെംസ് റിപ്പോർട്ട് ചെയ്യുന്നത്.
ജോലിക്കെത്താത്ത പൗരൻമാരെ കൊണ്ട് പുലിവാല് പിടിച്ച് വിദേശികൾ
Also Read: ഇത്രയധികം പച്ചപ്പ് സൗദിയിൽ ഉണ്ടെന്ന് ആരാണ് കരുതിയത് ? മെസ്സി കുടുംബത്തോടൊപ്പം സൗദിയിൽ, ചിത്രങ്ങൾ വെെറൽ
കാർഷിക സെൻസസ് :ഫ്ലാറ്റുടമകൾ വിവരങ്ങൾ നൽകണം
കൃത്യമായി വിവരങ്ങൾ നൽകി ജില്ലയിലെ എല്ലാ ഫ്ലാറ്റുടമകളും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു.കേന്ദ്ര സർക്കാരിന്റെ കൃഷിയും കർഷകക്ഷേമവും മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം അഞ്ച് വർഷത്തിലൊരിക്കലാണ് കാർഷിക സെൻസസ് നടത്തുന്നത്. 1970-71 ലാണ് ആദ്യ കാർഷിക സെൻസസ് രാജ്യത്ത് നടന്നത്.കാർഷിക മേഖലയുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക സാമ്പത്തിക മേഖലകളിലെ നയരൂപീകരണത്തിനും ഈ സെൻസസിന്റെ ഡാറ്റ ഉപയോഗിക്കുന്നു.
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഇൻവെസ്റ്റിഗേറ്റർമാരുടെ മേൽനോട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട എന്യൂമറേറ്റർമാർ എല്ലാ പഞ്ചായത്ത് മുനിസിപ്പാലിറ്റി / കോർപ്പറേഷനുകളിലെ എല്ലാ വീടുകളും ഫ്ലാറ്റുകളും സ്ഥാപനങ്ങളും സന്ദർശിച്ച് 2021 -22 കാർഷിക വർഷത്തെ അടിസ്ഥാനമാക്കിയുള്ള കാർഷിക മേഖലയെ സംബന്ധിക്കുന്ന വിവരങ്ങൾ ഈ സെൻസസിലൂടെ ശേഖരിക്കുന്നു.
മൂന്ന് ഘട്ടങ്ങളിലായി നടത്തപ്പെടുന്ന ഈ സെൻസസിന്റെ ഒന്നാം ഘട്ടത്തിൽ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഉടമസ്ഥതയിലും കൈവശാനുഭവത്തിലുമുള്ള ഭൂമിയുടെ എണ്ണവും വിസ്തൃതിയും, സാമൂഹിക വിഭാഗം, ജെൻഡർ, ഭൂമിയുടെ തരം എന്നീ പ്രാഥമിക വിവരങ്ങളാണ് ശേഖരിക്കുന്നത്.
രാജ്യത്തിന്റെ വികസനോന്മുഖ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടി മാത്രമായാണ് ഈ ഡാറ്റ ഉപയോഗിക്കുന്നത്. ഈ സെൻസസിലൂടെ ശേഖരിക്കുന്ന വിവരങ്ങൾ മറ്റാർക്കും കൈമാറുന്നതല്ല .വകുപ്പിലെ ഉദ്യോഗസ്ഥർ അടുത്ത ദിവസങ്ങളിൽ ഫ്ലാറ്റുകൾ സന്ദർശിച്ച് ഫ്ലാറ്റ് നിവാസികളിൽ നിന്നും കൈവശഭൂമിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. കൃത്യമായ വിവരങ്ങൾ നൽകി ഫ്ലാറ്റുടമകൾ ഈ സെൻസസിനോട് പൂർണ്ണമായും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 8547696128 നമ്പറിൽ ബന്ധപ്പെടുക.