മെറ്റ് ഗാലയിൽ തിളങ്ങുന്ന താരങ്ങളുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. മെറ്റ് ഗാലയിൽ ആദ്യമായാണ് ആലിയ ഭട്ട് എത്തുന്നത്. വെള്ള ഗൗണിൽ അതീവ സുന്ദരിയായിരുന്നു താരം.
-
മെറ്റ് ഗാല
ലോകം ഉറ്റ് നോക്കുന്ന ഏറ്റവും വലിയ ഫാഷൻ മാമാങ്കങ്ങളിലൊന്നാണ് മെറ്റ് ഗാല. ന്യൂയോർക്കിൽ തുടക്കം കുറിച്ച മെറ്റ് ഗാലയിൽ ഫാഷൻ വിപ്ലവമാണ് അരങ്ങേറുന്നത്.
-
ബോളിവുഡ് താരങ്ങൾ
മെറ്റ് ഗാലയിൽ തിളങ്ങുന്ന ബോളിവുഡ് താരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കി കൊണ്ടിരിക്കുന്നത്. ആലിയ ഭട്ട്, പ്രിയങ്ക ചോപ്രാ എന്നിവരായിരുന്നു മെറ്റ് ഗാലയിൽ തിളങ്ങി താരങ്ങൾ. ഭർത്താവ് നിക് ജൊനാസിനൊപ്പമാണ് പ്രിയങ്ക എത്തിയത്.
-
ആലിയ ഭട്ട്
മെറ്റ് ഗാലയിൽ ബോളിവുഡ് താരമായ ആലിയ ഭട്ടിൻ്റെ അരങ്ങേറ്റമായിരുന്നു ഈ തവണ. ലുക്ക് കൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ആലിയ ഭട്ട്. തൂവെള്ള ഗൗണിലാണ് ആലിയ റെഡ് കാർപെറ്റിലെത്തിയത്.
-
ഗൗണിൻ്റെ പ്രത്യേകത
ഒരു ലക്ഷം പവിഴ മുത്തുകൾ ഉപയോഗിച്ചാണ് ഗൗൺ തയാറാക്കിയിരിക്കുന്നത്. പ്രബൽ ഗുരുംഗിൻ്റെ വെളുത്ത മുത്തുകളിൽ തീർത്ത ഗൗണിൽ അതീവ സുന്ദരിയായിരുന്നു താരം.
-
പ്രചോദനം
ഇതിഹാസ ഫാഷൻ ഡിസൈനറായ കാൾ ലാഗർഫെൽഡിന്റെ ബഹുമാനർത്ഥമായിരുന്നു ഈ ഗൗൺ. സൂപ്പർ മോഡൽ ക്ലോഡിയ ഷിഫറിന്റെ 1992 ചാനൽ ബ്രൈഡൽ ലുക്കിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് അമേരിക്കൻ ഫാഷൻ ഡിസൈനറായ പ്രബൽ ഗുരുംഗ് വസ്ത്രം നിർമിച്ചിരിക്കുന്നത്.
-
ഇന്ത്യൻ നിർമ്മിതം
പ്രബൽ ഗുരുംഗ് എന്ന പ്രശസ്ത ഡിസൈനറിൻ്റെ സ്നേഹ സമ്മാനമാണിതെന്നും താരം പറയുന്നുണ്ട്. പവിഴ മുത്തുകളിൽ തീർത്ത ഈ ഗൗണിൽ ആദ്യ മെറ്റ് ഗാലയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം പറയുന്നു. ആദികാരികമായതും അതുപോലെ ഇന്ത്യൻ നിർമ്മിതത്തിൽ നിന്നുമുള്ളതായിരിക്കണം വേഷമെന്ന് താരത്തിന് നിർബന്ധമുണ്ടായിരുന്നു.
-
ആലിയയുടെ ലുക്ക്
സ്ലീവ്ലെസും അതുപോലെ ഡീപ് നെക്കുമുള്ള ഗൗണിൽ സുന്ദരിയായാണ് താരം എത്തിയത്. വളരെ സിമ്പിളായ ഹെയർ സ്റ്റൈൽ ആയിരുന്നു മറ്റൊരു പ്രത്യേകത. രാജകുമാരിയെ പോലെ എത്തിയ ആലിയ വജ്ര കമ്മലുകളും വജ്ര മോതിരങ്ങളുമാണ് ധരിച്ചിരുന്നത്.