ഇലകൾ കൊണ്ട് ഭിത്തി അലങ്കരിക്കാം
വീട്ടില്‍ വളര്‍ത്താന്‍ പാടില്ലാത്ത ചെടികള്‍
നമ്മള് എല്ലാ ചെടികളും നല്ലതാണ് എന്ന് അന്തമായി വിശ്വസിക്കുന്നു. അതിനാല്‍ തന്നെ ചെടികളുടെ ഗുണം നോക്കി ആരും വാങ്ങുന്നില്ല. നമ്മള് ചെടികള്‍ വാങ്ങുമ്പോള്‍ അതിന്റെ ഭംഗി മാത്രം നോക്കിയാല്‍ പോര, ഇത് വിഷം ഉള്ള പൂവാണോ എന്ന് നോക്കി വാങ്ങേണ്ടത് അനിവാര്യമാണ്.
ഇത്തരത്തില്‍ നമ്മളില്‍ പലരും നല്ല ഔഷധമല്ലേ എന്ന് കരുതി വീട്ടില്‍ വളര്‍ത്തുന്ന പല സസസ്യങ്ങളുടേയും തനി സ്വരൂപം അതല്ല എന്ന് മാത്രം. പലരും അമിതമായി ശരീരത്തില്‍ എത്തിയാല്‍ വിഷം തന്നെ. ഇത്തരത്തിലുള്ള ചെടികള്‍ ഏതെല്ലാമെന്ന് നോക്കാം.
അരളി
നിരവധി ഔഷധങ്ങളുള്ള അരളി പലരും വീട്ടില്‍ നട്ട് പിടിപ്പിച്ചിരിക്കുന്നത് കാണാം. അരളി മിതമായ രീതിയില്‍ ഉപയോഗിച്ചാല്‍ ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ് അരളി എന്ന് ഡല്‍ഹി സര്‍വ്വകലാശാലയിലെ രസതന്ത്രം വിഭാഗം പ്രഫസ്സര്‍മാര്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍, ഇതേ അരളി അതിന്റെ ഭംഗി കണ്ട് നിങ്ങള്‍ വീട്ടില്‍ വളര്‍ത്തിയാല്‍, പ്രത്യേകിച്ച് കുട്ടികള്‍ വീട്ടില്‍ ഉള്ളവര്‍ വളര്‍ത്തിയാല്‍ പണിപാളാന്‍ സാധ്യത വളരെ കൂടുതലാണ്. കാരണം. ഇതിന്റെ ഇല മുതല്‍ തണ്ട് വരെ വിഷമുള്ളതാണ്.
പലരും ഈ സത്യാവസ്ഥ മനസ്സിലാക്കാതെയാണ് ഈ ചെടി വളര്‍ത്തുന്നത്. ചെറിയ കുട്ടികള്‍ വീട്ടില്‍ ഉണ്ടെങ്കില്‍ ഇതിന്റെ ഇല വായയില്‍ ഇടുന്നതെല്ലാം അപകടം വിളിച്ച് വരുത്തുന്നതിന് കാരണമാകുന്നു. അതിനാല്‍ തന്നെ വീട്ടില്‍ അരളി നട്ട് പിടിപ്പിക്കുന്നതിന് മുന്‍പ് ഒന്ന് ആലോചിക്കുന്നത് നല്ലതാണ്.
അമ്പലപ്പാല
ഒട്ടുമിക്ക ക്ഷേത്രങ്ങളിലും അതുപോലെ, വീടുകളിലും കാണപ്പെടുന്ന ഒരു മരമാണ് അമ്പലപ്പാല. നല്ല സുഗന്ധമുള്ള പൂക്കള്‍, അതും നല്ല വെള്ളയും മഞ്ഞയും കലര്‍ന്നതും, റോസ് നിറ്ത്തിലുള്ളതുമായ പല പൂക്കള്‍ നിറഞ്ഞ ഈ പാല കാണാന്‍ നല്ല ഭംഗിയാണ്.
ഇന്ന് ഇതിന്റെ പല വേര്‍ഷന്‍ ലഭ്യമാണ്. വീടിന്റെ മുറ്റത്ത് വളര്‍ത്താന്‍ സാധിക്കുന്നതും അതുപോലെ, ചെറിയ ചെടിചട്ടിയില്‍ വളര്‍ത്താന്‍ പറ്റുന്ന രീതിയില്‍ ബഡ് ചെയ്ത പാലകളും ഇന്ന് ലഭ്യമാണ്. ഇത് പലരും ഇന്ന് വീട്ടില്‍ വളര്‍ത്തുന്നുണ്ട്. എന്നാല്‍, ഈ അമ്പലപ്പാലയിലും വിഷം ഉണ്ട്.
ഒതളങ്ങ
കേരളത്തില്‍ ഇന്ന് മിക്ക ഇടങ്ങളിലും ഒതളങ്ങ കണ്ട് വരുന്നുണ്ട്. നല്ല വെള്ള പൂക്കളും അതുപോലെ, മാങ്ങപോലെ തൂങ്ങികിടക്കുന്ന കായയും ഉള്ള ഈ മരം വീട്ടില്‍ നട്ട് പിടിപ്പിക്കുന്നത് വീടിന്റെ മുറ്റത്ത് ആളെ കൊല്ലുന്ന വിഷം വളര്‍ത്തുന്നതിന് തുല്ല്യമാണ്.
ഇതിന്റെ കുരു ശരീരത്തിനകത്ത് എത്തിയാല്‍ അത് ജീവന് ഭീഷണിയാണ്. അത്രയ്ക്കും വിഷമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിനകത്തേക്ക് എത്തിയാല്‍ ഛര്‍ദ്ദിക്കുകയും അതുപോലെ, ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ആവണക്ക്
ദഹന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും മലബന്ധം മാറ്റി എടുക്കുന്നതിനും അതുപോലെ, കേശ സംരക്ഷണത്തിനും നമ്മള് ഉപയോഗിക്കുന്ന ഒരു ഔഷധമാണ് ആവണക്ക്. എന്നാല്‍, ഈ അവണക്കിന്റെ കുരു ഒരുതരത്തില്‍ വിഷം കൂടിയാണ്
ആവണക്കിന്റെ കുരു കഴിച്ചാല്‍, ഇത് മരണത്തിന് വരെ കാരണമാകുന്നു. അതിനാല്‍, ആവണക്ക് വീട്ടില്‍ ഉള്ളവര്‍ കുറച്ച് ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. പ്രത്യേകിച്ച് കുട്ടികള്‍ ഉള്ള വീട്ടുകാര്‍.
ബെഡില്‍ കിടക്കുന്നതിന് മുന്‍പ് എത്രപേര്‍ ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്താറുണ്ട്?
കുന്നിക്കുരു
ഭംഗിയില്‍ സുന്ദരിയാണ് കുന്നിക്കുരു. എന്നാല്‍, അതേപോലെ തന്നെ വിഷവുമാണ്. ചിലര്‍ കുന്നിക്കുരു പെറുക്കി സൂക്ഷിച്ച് വെക്കാറുണ്ട്. വഴിയോരങ്ങളിലും പറമ്പിലുമെല്ലാം ഇത് പലപ്പോഴും കാണാറുണ്ട്. ഇത് സത്യത്തില്‍ കഴിച്ചാല്‍ ജീവന് അപകടമാണ്. അതിനാല്‍, ഇത്തരം സാധനങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
English Summary: Poisonous plants