ഐസ്ലാൻഡിലെ ശരാശരി മാസശമ്പളം 4,007 യുഎസ് ഡോളറാണ്. 3.28 ലക്ഷം ഇന്ത്യൻ രൂപ. സ്വിറ്റ്സർലാൻഡിലെ ശരാശരി മാസശമ്പളം 6,096 ഡോളറാണ്. 4.99 ലക്ഷം രൂപ. പട്ടികയിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത് സ്വിറ്റ്സർലാൻഡാണ്.
രണ്ട് ഏഷ്യൻ രാജ്യങ്ങളേ പട്ടികയിലെ ആദ്യത്തെ പത്ത് സ്ഥാനങ്ങളിലൊന്നിൽ ഇടംപിടിച്ചുള്ളൂ. അത് ഖത്തറും യുഎഇയുമാണ്. ഖത്തറിൽ പ്രൊഫഷണലുകളുടെ ശരാശരി മാസശമ്പളം 3,982 ഡോളറാണ്. 3.26 ലക്ഷം രൂപ. യുഎഇയിൽ 3,498 ഡോളറാണ് ശരാശരി മാസശമ്പളം. 2.86 ലക്ഷം രൂപ.
പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ദയനീയമാണ്. അറുപത്തഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഒരു പ്രൊഫഷണലിന് ലഭിക്കുന്ന ശരാശരി മാസശമ്പളം 573 ഡോളറാണ്. അഥവാ 46,916 ഇന്ത്യൻ രൂപ. നമ്മുടെ അയൽരാജ്യമായ പാകിസ്താന്റെ സ്ഥിതി പരമദയനീയമാണ്. ശരാശരി വെറും 145 ഡോളർ മാത്രമാണ് അവിടെ പ്രൊഫഷണലുകളുടെ മാസശമ്പളം. ഇന്ത്യൻ രൂപയിൽ പ്രതിമാസം വെറും 11,872 രൂപ. പട്ടികയിൽ നൂറ്റിനാലാം സ്ഥാനത്താണ് ഈ രാജ്യം.
ഇന്ത്യയെക്കാൾ പിന്നിലാണ് ബംഗ്ലാദേശ്, ബ്രസീൽ, വെനസ്വേല, അർജന്റീന, ഇന്തോനീഷ്യ. തുർക്കി എന്നീ രാജ്യങ്ങൾ.
അതെസമയം സൂപ്പർപവറായി ഉയർന്നുകൊണ്ടിരിക്കുന്ന ചൈന ഇന്ത്യയെക്കാൾ മെച്ചപ്പെട്ട നിലയിലാണ്. പട്ടികയിൽ 44ാം സ്ഥാനമാണ് ഈ രാജ്യത്തിനുള്ളത്. ഇന്ത്യയുടെ ഏതാണ്ട് ഇരട്ടി ശമ്പളം ഇവിടെ കിട്ടുന്നുണ്ട് പ്രൊഫഷണലുകൾക്ക്. പ്രതിമാസ ശരാശരി 1,069 ഡോളർ. അഥവാ 87528 രൂപ. റഷ്യയാകട്ടെ 59ാം സ്ഥാനത്താണ്. ഇവിടെ 645 ഡോളർ ലഭിക്കുന്നുണ്ട്. 52,812 രൂപ.
ഇന്ത്യയില് നിന്ന് ഏറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്ന രാജ്യങ്ങളിലൊന്നായ യുകെയിൽ ലഭിക്കുന്ന ശരാശരി പ്രതിമാസശമ്പളം 2,924 ഡോളറാണ്. ഇപ്പോഴത്തെ നിലവാരത്തിൽ 2,39,205.13 രൂപ. ജർമ്മനിയിൽ ലഭിക്കുന്ന ശമ്പളം 3,054 ഡോളറാണ്. 2.49 ലക്ഷം രൂപ. ഇന്ത്യൻ കുടിയേറ്റക്കാരുടെ മറ്റൊരു മോഹരാജ്യമായ സൗദിയിൽ 2,002 ഡോളറാണ് പ്രൊഫഷണലുകളുടെ ശരാശരി വരുമാനം. 1.63 ലക്ഷം ഇന്ത്യൻ രൂപ.
ആദ്യത്തെ പത്ത് രാജ്യങ്ങളിൽ അവസാനത്തേതാണ് ഓസ്ട്രേലിയ. കേരളത്തിൽ നിന്നടക്കം വലിയ കുടിയേറ്റം നടക്കുന്ന രാജ്യങ്ങളിലൊന്ന്. ഇവിടെ പ്രതിമാസം ശരാശരി 3,391 ഡോളർ കിട്ടും ഒരു പ്രൊഫഷണലിന്. 2.77 ലക്ഷം രൂപ.