മരിച്ചയാള്‍ ഏത് രാജ്യക്കാരനാണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. ജീവനക്കാരൻ ആത്മഹത്യ ചെയ്ത വിവരം കണ്ടെത്തിയ ഉടൻ തന്നെ ഹോട്ടലുക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് ബാക്കി നടപടികൾ ആരംഭിച്ചത്. മൃതദേഹം ശാസ്ത്രീയ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മൃതദേഹം ഫോറന്‍സിക് മെഡിസിന് വിഭാഗത്തിന് കെെമാറിയിട്ടുണ്ട്. പ്രവാസി യുവാവ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണം കണ്ടെത്താൻ വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ജോലിക്കെത്താത്ത പൗരൻമാരെ കൊണ്ട് പുലിവാല് പിടിച്ച് വിദേശികൾ
Read Latest Gulf News and Malayalam News
സംരക്ഷണ ഭിത്തി: സ്ഥലം പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്തിന് മന്ത്രിയുടെ നിര്‍ദേശം
ഞങ്ങളുടെ കോളനിയെ സാറേ, ഞങ്ങളുടെ വീടുകളെ സംരക്ഷിക്കണം. സംരക്ഷണഭിത്തി കെട്ടി തരണം. കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല അദാലത്തിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനോട് പരാതി പറയുമ്പോള്‍ എരുമക്കാട് ഭൂരഹിത കോളനിയിലെ കുന്നില്‍ വീട്ടില്‍ എ.കെ. ബോസിന്റെ കണ്ണില്‍ പ്രതീക്ഷയുടെ തിളക്കമുണ്ടായിരുന്നു. തന്റേയും നാട്ടുകാരുടേയും പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന വിശ്വാസത്തിലാണ് ബോസ് എത്തിയത്.
പതിനാലു കുടുംബങ്ങള്‍ താമസിക്കുന്ന സ്ഥലമാണ് ആറന്മുള പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ എരുമക്കാട് ഭൂരഹിത കോളനി. 30 വര്‍ഷം മുന്‍പാണ് നാലു സെന്റ് ഭൂമിയും വീടും ഇവര്‍ക്ക് പതിച്ചു നല്‍കിയത്. പിന്നീട് ഭൂമിക്ക് പട്ടയം ലഭിക്കുകയായിരുന്നു. ഇതില്‍ പത്തു കുടുംബങ്ങള്‍ എസ്സി വിഭാഗത്തില്‍ പെടുന്നവരാണ്. കുന്നിന്‍ചരുവില്‍ താമസിക്കുന്ന ഇവരുടെ വീടുകള്‍ക്ക് അതിരുകെട്ടി സംരക്ഷണഭിത്തികള്‍ നിര്‍മിച്ചു നല്‍കണമെന്നതാണ് ഇവരുടെ ദീര്‍ഘനാളായുള്ള ആവശ്യം.
സംരക്ഷണഭിത്തി ഒരു വീടിനും ഇല്ലാത്തതിനാല്‍ തന്നെ ഏതെങ്കിലും ഒരു വീടിന് കേടുപാടുകള്‍ സംഭവിച്ചാല്‍ മറ്റു വീടുകള്‍ക്കും അപകടം സംഭവിക്കാവുന്ന അവസ്ഥയാണ്. കോളനിയിലെ വീടുകളെ സംരക്ഷിക്കുവാനുള്ള ഏക മാര്‍ഗം വീടുകള്‍ക്ക് അതിരു കെട്ടിയുള്ള സംരക്ഷണഭിത്തി നിര്‍മാണമാണ്. പരാതി നല്‍കാനെത്തിയ ബോസിന്റെ പ്രതീക്ഷ തെറ്റിയില്ല. പ്രശ്നത്തിന് മന്ത്രി വീണാ ജോര്‍ജ് ഉടനടി പരിഹാരം നിര്‍ദേശിച്ചു. സ്ഥലം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ മന്ത്രി ജില്ലാ പഞ്ചായത്തിനെ ചുമതലപ്പെടുത്തി. തന്റെ ലക്ഷ്യത്തിന്റെ ആദ്യപടി ചവിട്ടി കയറിയതിന്റെ സന്തോഷത്തിലാണ് ബോസ് വീട്ടിലേക്ക് യാത്രയായത്.