കുവൈത്ത് സിറ്റി > കുവൈത്തിൽ ട്രാഫിക് നിയമ ലംഘനങ്ങൾ രേഖപ്പെടുത്താനും തുടർ നടപടികൾ സ്വീകരിക്കാനും ഏർപ്പെടുത്തിയ പോയിന്റ് സംവിധാനം ഗതാഗതവകുപ്പ് നടപ്പിലാക്കിത്തുടങ്ങി. നിയമലംഘനങ്ങളുടെ ഗൗരവം പരിഗണിച്ച് ഏർപ്പെടുത്തുന്ന പോയിന്റുകളുടെ നിശ്ചിത എണ്ണം കവിഞ്ഞാൽ ഉടമയുടെ ഡ്രൈവിങ് ലൈസൻസ് പിൻവലിക്കുന്ന നിയമമാണ് ഗതാഗതവകുപ്പ് നടപ്പിലാക്കി തുടങ്ങിയത്. പൊതു ഗതാഗത വകുപ്പ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതനുസരിച്ച് പോയിന്റുകളുടെ എണ്ണം ആദ്യമായി 15 കവിഞ്ഞാൽ 3 മാസത്തേക്കാണ് ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കുക. രണ്ടാം തവണ ഇത് 12 പോയിന്റ് കവിഞ്ഞാൽ ഡ്രൈവിങ്ങ് ലൈസൻസ് ആറ് മാസത്തേക്കും, അടുത്ത ഘട്ടത്തിൽ 10 പോയിന്റ് കടന്നാൽ ഒമ്പത് മാസത്തേക്കും നാലാം തവണ, പോയിന്റുകളുടെ എണ്ണം 8ൽ എത്തിയാൽ ഒരു വർഷത്തേക്കും പിന്നീട് സ്ഥിരമായും ലൈസൻസ് പിൻവലിക്കപ്പെടും.
ജനുവരി 1 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഇത്തരത്തിൽ 860 ഡ്രൈവിംഗ് ലൈസൻസുകൾ പിൻവലിക്കപ്പെട്ടതായി ഗതാഗതവകുപ്പ് അറിയിച്ചു. പോയിന്റ് രേഖപ്പെടുത്തുന്ന നിയമം നേരത്തെ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴാണ് അധികൃതർ നടപ്പിലാക്കി തുടങ്ങിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..