റെഡ് മീറ്റ്
കൊളസ്ട്രോൾ കൂട്ടാൻ വളരെയധികം കഴിവുള്ളതാണ് റെഡ് മീറ്റ് എന്ന ഭക്ഷണപദാർത്ഥം. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ചുവന്ന മാംസത്തിൽ പൂരിത കൊഴുപ്പും ചീത്ത കൊളസ്ട്രോളും കൂടുതലാണ്. ഇത്തരം മാംസം വലിയ അളവിൽ കഴിക്കുന്നതിലൂടെയോ മാംസം ഉപയോഗിച്ച് നിർമ്മിച്ച ബർഗർ, പിസ്സ തുടങ്ങിയ ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെയോ രക്തത്തിലെ ചീത്ത കൊളസ്ട്രോളുമായി ബന്ധപ്പെട്ട ലിപിഡിന്റെ അളവ് വർദ്ധിക്കുന്നു. ഇത് രക്തസമ്മർദ്ദം പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും. ഹൃദ്രോഗം പോലെ ജീവന് തന്നെ ഭീഷണിയാകുന്ന പല പ്രശ്നങ്ങൾക്കും ഇത് കാരണമാണ്.
കൊളസ്ട്രോൾ ബാലൻസ് ചെയ്യാൻ ഡയറ്റിൽ ഉൾപെടുത്തേണ്ടവ
കൊളസ്ട്രോൾ ബാലൻസ് ചെയ്യാൻ ഡയറ്റിൽ ഉൾപെടുത്തേണ്ടവ
ഒന്നിലധികം മുട്ട വേണ്ട
ദിവസവും മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പക്ഷെ ദിവസവും ഒന്നിൽ കൂടുതൽ മുട്ട കഴിക്കുന്നത് ശീലമാക്കരുത്. കാരണം മുട്ടയുടെ വെള്ള ഭാഗത്ത് പ്രോട്ടീന്റെ അംശവും മഞ്ഞക്കരു ഭാഗത്ത് കൊളസ്ട്രോളിന്റെ അംശവും കൂടുതലാണ്. ഉയർന്ന കൊളസ്ട്രോൾ ഉള്ളവരാണെങ്കിൽ ഒന്നിൽ കൂടുതൽ മുട്ട കഴിക്കാതിരിക്കാൻ ശ്രമിക്കുക. ഒരു മുട്ട കഴിക്കുന്നതിൽ അധികം അപകടമില്ലെങ്കിൽ അധികമായി മുട്ട കഴിക്കാതിരിക്കാൻ ശ്രമിക്കണം. മുട്ട എങ്ങനെ കഴിക്കുന്നു എന്നതും വളരെ പ്രധാനമാണ്. മുട്ട എപ്പോഴും പുഴുങ്ങി കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറെ നല്ലത്.
ജങ്ക് ഫുഡും എണ്ണമയമുള്ള ഭക്ഷണങ്ങളും
ജങ്ക് ഫുഡ്, പ്രോസസ്ഡ് ഫുഡ് ഐറ്റംസ്, ഓയിൽ ഫുഡ് ഐറ്റംസ് എന്നിവയിൽ ഉയർന്ന കലോറി, ട്രാൻസ് ഫാറ്റ്, ഉയർന്ന കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ പ്രശ്നമുള്ളവർ അത്തരം ഭക്ഷണങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ ശ്രമിക്കണം. അത്തരം ഭക്ഷണങ്ങൾ രുചികരമാണെങ്കിലും, അവയിൽ പോഷകങ്ങൾ വളരെ കുറവും മോശം കൊഴുപ്പ് കൂടുതലുമാണ്. ഇതുമൂലം ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, അമിതവണ്ണം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യതയും കൂടുതലാണ്.
പായ്ക്കറ്റ് മാംസങ്ങൾ
എളുപ്പത്തിൽ തയാറാക്കാവുന്ന റെഡി ടു ഈറ്റ് ഭക്ഷണങ്ങൾ, പായ്ക്കറ്റിൽ ലഭിക്കുന്ന മാംസങ്ങൾ, സംസ്കരിച്ച മാംസങ്ങൾ എന്നിവ കഴിക്കാതിരിക്കാൻ ശ്രമിക്കുക. ഇവ വായുടെ രുചിമുകുളങ്ങളെ ത്രസിപ്പിക്കുമെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇത്തരം ഭക്ഷണങ്ങൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് കൊളസ്ട്രോൾ പ്രശ്നമുള്ളവർ ഈ ഭക്ഷണങ്ങളിൽ നിന്ന് പരമാവധി വിട്ടുനിൽക്കുക.
ചീസ്
പാലുൽപ്പന്നമായ ചീസ്, സംസ്കരിച്ച പാലിൽ നിന്നാണ് നിർമ്മിക്കുന്നത്. പ്രധാനമായും പൂരിത കൊഴുപ്പ് കൂടുതലായതിനാൽ, ഇത് രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും ഹൃദയ സംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
English Summary: High cholesterol foods
Disclaimer: പൊതുവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയാറാക്കിയിരിക്കുന്നത്. ഡയറ്റിൽ മാറ്റം വരുത്തുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടുക.
കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.