കുവൈറ്റിലെ വ്യവസായ സ്ഥാപനമായ എൻ ബി ടി സി കമ്പനിയിൽ ജനറൽ വർക്ക്സ് വിഭാഗം മാനേജറായി ജോലി ചെയ്തു വരികയായിരുന്നു. കുവൈറ്റിലേക്ക് മടങ്ങുന്നതിനിടെ ഇദ്ദേഹം ഓടിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.
Also Read : സ്വന്തം കുട്ടിയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; പിതാവിന്റെ വധശിക്ഷ നടപ്പാക്കി സൗദി
നിര്‍മ്മിതബുദ്ധിയില്‍ തൊളിക്കുഴി എസ്.വി.എല്‍.പി.എസിന്റെ ഡോക്യുമെന്ററി |Artificial Intelligences
സൗദി അറേബ്യയിലെ ഖഫ്ജിക്ക് സമീപമാണ് വാഹനാപകടം നടന്നത്. കുവൈറ്രിലെ പ്രധാന മലയാളി വ്യവസായ സ്ഥാപനമായ എൻബിടിസിയിലെ ജീവനക്കാരനും കമ്പനിയുടെ ജനറൽ വർക്സ് വിഭാഗത്തിന്റെ മാനേജറുമായിരുന്നു ലാജി ചെറിയാൻ. നിലവിൽ സൗദി പ്രൊജക്റ്റിന്റെ ചുമതല വഹിച്ചുവരികയായിരുന്നു.
Also Read : ഇത്തവണ വിഷയം പൂരി, വിവാഹ സത്ക്കാരത്തിനിടെ കൂട്ടത്തല്ല്, വീടിന് നേരെ കല്ലേറ്, സംഘങ്ങൾ എത്തിയത് ആയുധങ്ങളുമായി
വെള്ളിയാഴ്ച അവധി ആതിനാൽ കുവൈറ്റിലേക്ക് യാത്ര ചെയ്യവേയാണ് അപകടം സംഭവിച്ചത്. അൽഖഫ്ജി ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും. ഭാര്യ: കൈനകരി പത്തിൽ അനീറ്റ ചെറിയാൻ (കുവൈത്ത് കിപിക്സ് ജീവനക്കാരി). മക്കൾ: ജോയാൻ അച്ചു ചെറിയാൻ, ജെസ്ലിൻ എൽസ ചെറിയാൻ, ജയ്ഡൻ അന്ന ചെറിയാൻ.