പലർക്കും ടെൻഷനാണ്. ഇത് മാറ്റാൻ പല വഴികളും പരീക്ഷിക്കാറുണ്ട് എല്ലാവരും. നര മാറ്റാൻ മുടിയിൽ കളർ ചെയ്യുന്നവരുമുണ്ട്. പക്ഷെ കെമിക്കലുകൾ നിറഞ്ഞ ഇത്തരം കളറുകൾ മുടിയ്ക്ക് അത്ര നല്ലതല്ല എന്നതാണ് സത്യം. മുടിക്ക് നിറം നൽകുന്ന മെലാനിൻ എന്ന വസ്തു കുറയുമ്പോഴാണ് ഇത്തരത്തിൽ അകാല നരയുണ്ടാകുന്നത്.
നെല്ലിക്ക
മുടിയിലെ നര മാറ്റാനുള്ള ഏറ്റവും പ്രധാന ചേരുവയാണ് നെല്ലിക്ക. നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകും. മുടി വളരാനും സ്വാഭാവിക നിറം നിലനിർത്താനുമൊക്കെെ നെല്ലിക്ക ഒരു മികച്ച പരിഹാര മാർഗമാണ്. ഇതിൽ അടങ്ങിയിട്ടുള്ള പല ഘടകങ്ങളും മുടി വളർച്ചയ്ക്ക് ഏറെ നല്ലതാണ്. ഇതിലെ വൈറ്റമിന് സി അടക്കമുളള പോഷകങ്ങള് മുടിയ്ക്കേറെ ഗുണം നൽകുന്നു. അതുപോലെ നരച്ച മുടിയ്ക്കുള്ള പ്രകൃതിദത്ത പരിഹാരം കൂടിയാണ് നെല്ലിക്ക. തലയിൽ തേയ്ക്കുന്ന എണ്ണയിലും പാക്കുകളിലുമൊക്കെ നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. നെല്ലിക്ക വെറുതെ കഴിക്കുന്നതും മുടിയ്ക്ക് ഏറെ നല്ലതാണ്.
മൃദുലമായ മുടിക്ക് വേണം ഇക്കാര്യങ്ങൾ
മൃദുലമായ മുടിക്ക് വേണം ഇക്കാര്യങ്ങൾ
കറിവേപ്പില
ഒരു ചിലവുമില്ലാതെ മുടി അഴക് കൂട്ടാൻ സഹായിക്കുന്നതാണ് കറിവേപ്പില. ആന്റിഓക്സിഡന്റുകളാലും പ്രോട്ടീനുകളാലും സമ്പന്നമാണ് കറിവേപ്പില എന്ന സത്യം പലർക്കും അറിയില്ല. ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും മുടി കൂടുതൽ ആരോഗ്യമുള്ളതും ബലമുള്ളതുമാക്കി മാറ്റുകയും ചെയ്യും. അത് മാത്രമല്ല മുടിയ്ക്ക് സ്വാഭാവിക കറുപ്പ് നിറം നൽകാൻ ഏറെ നല്ലതാണ്. കറിവേപ്പില കഴിക്കുന്നതും മുടിയ്ക്ക് ഏറെ നല്ലതാണ്.
കട്ടൻ ചായ
മുടി കറുപ്പിക്കാനുള്ള കൂട്ട് തയാറാക്കുമ്പോൾ അതിലെ ഏറ്റവും വലിയ പ്രധാനിയാണ് കട്ടൻ ചായ. ഇതിൽ അടങ്ങിയിരിക്കുന്ന ടാന്നിൻ, പോളിഫെനോൾ, ആൻ്റി ഓക്സിഡൻ്റുകൾ ഫ്രീ റാഡിക്കലുകൾ എന്നറിയപ്പെടുന്ന കോശങ്ങളെ നശിപ്പിക്കുന്ന സംയുക്തങ്ങളെ നിർവീര്യമാക്കാൻ സഹായിക്കും. കട്ടൻ ചായയിലെ തേഫ്ലാവിൻ, തേറൂബിഗിൻസ് എന്നീ ഘടകങ്ങളുടെ സാന്നിധ്യം അതിന് സ്വാഭാവികമായ ഇരുണ്ട നിറം നൽകുന്നു. അങ്ങനെ, കട്ടൻ ചായയുടെ ഈ സ്വാഭാവിക ഇരുണ്ട പിഗ്മെന്റ് മുടിയുടെ കറുപ്പ് നിറം വർദ്ധിപ്പിക്കുന്നതിനും നരച്ച മുടി കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഹെയർ സ്പ്രെ തയാറാക്കാൻ
അര ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ തേയിലയിട്ട് നന്നായി തിളപ്പിച്ച് കട്ടൻ ചായ തയാറാക്കുക. നല്ല കടുപ്പമുള്ള കട്ടൻ ചായയാണ് ഇതിന് ആവശ്യം. നന്നായി തിളച്ച് തേയിലയുടെ സത്ത് മുഴുവൻ അതിലേക്ക് ഇറങ്ങണം. ഇതിന് ശേഷം കട്ടൻ ചായ ചൂട് മാറാൻ മാറ്റി വയ്ക്കുക. ഇനി നെല്ലിക്കയും കറിവേപ്പിലയും നന്നായി അരച്ച് എടുക്കുക. അതിന് ശേഷം കട്ടൻ ചായയിലേക്ക് ഈ മിശ്രിതം കൂടി യോജിപ്പിക്കുക. ഇത് ഒരു രാത്രി മുഴുവൻ വച്ച ശേഷം ഈ മിശ്രിതം അരിച്ച് എടുക്കുക. അതിലേക്ക് കുറച്ച് നാരങ്ങ നീരും ചേർത്ത് യോജിപ്പിക്കുക. സ്പ്രെ ബോട്ടിലിലോ അല്ലെങ്കിൽ പഞ്ഞിയിൽ മുക്കിയോ ഇത് മുടിയിലും തലയോട്ടിയിലും തേച്ച് നന്നായി മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം ഇത് കഴുകി കളയാം.
English Summary: Grey hair remedy
Disclaimer: പൊതുവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ലേഖനം തയാറാക്കിയിരിക്കുന്നത്. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
കൂടുതൽ ബ്യൂട്ടി വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.