Authored by Anjaly M C | Samayam Malayalam | Updated: 5 May 2023, 12:02 pm
രക്തത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിച്ചാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാവുക. ഇത് എന്തുകൊണ്ട് വരുന്നു, ഒഴിവാക്കാന്‍ ന്തൈല്ലാം ചെയ്യാം എന്ന് നോക്കാം.
-
1/10
യൂറിക് ആസിഡ്
നമ്മളുടെ രക്ത്തില്‍ കാണപ്പെടുന്ന വേയ്സ്റ്റാണ് യൂറിക് ആസിഡ്. മിക്ക യൂറിക് ആസിഡും ഒന്നെങ്കില്‍ രക്തത്തില്‍ തന്നെ അലിഞ്ഞ് ചേരും അല്ലെങ്കില്‍ കിഡ്നി വഴി മൂത്രത്തിലൂടെ പോകും. എന്നാല്‍ ചില ആഹാരങ്ങള്‍ കഴിക്കുന്നത് യൂറിക് ആസിഡ് ലെവല്‍ വര്‍ദ്ധിപ്പിക്കും. ഇത്തരത്തില്‍ യൂറിക് ആസിഡ് വര്‍ദ്ധിക്കുന്നത് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
-
2/10
വൃക്കയില്‍ കല്ല്
യൂറിക് ആസിഡ് വര്‍ദ്ധിച്ചാല്‍ ഏറ്റവും ആദ്യം വരുന്ന അസുഖങ്ങളില്‍ ഒന്നാണ് വൃക്കയില്‍ കല്ല്. വൃക്കയില്‍ കല്ല് വന്നാല്‍ മൂത്രം ഒഴിക്കുമ്പോള്‍ കഠിനമായ വേദനയും പുകച്ചിലും അനുഭവപ്പെടുന്നു.
-
3/10
ആഹാരം
അമിതമായി മത്സ്യം, റെഡ് മീറ്റ്, കോഴിയുടേയും ആടിന്റേയുമെല്ലാം കരള്‍ കഴിക്കുന്നത് യൂറിക് ആസിഡ് ലെവല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഒരു പ്രധാന കാരണമാണ്. അതുപോലെ തന്നെ മദ്യപാനവും ഒരു വില്ലന്‍ തന്നെ.
-
4/10
സന്ധിവാതം
യൂറിക് ആസിഡ് അടിഞ്ഞ് കൂടി സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ചിലര്‍ക്ക് പാരമ്പര്യമായി സന്ധിവാതം വരാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യത്തില്‍ യൂറിക് ആസിഡ് നിയന്ത്രിച്ച് നിര്‍ത്തുന്നതാണ് നല്ലത്.
-
5/10
ഹൈപ്പര്ടെന്ഷന്
ഹൈപ്പര്ടെന്ഷന് ഉള്ളവരുടെ ഹൃദയത്തിന്റെ ആരോഗ്യവും അപകടത്തിലായിരിക്കും. അതുപോലെ, ഇവര്‍ക്ക് പക്ഷാഘാതം വരാനുള്ള സാധ്യതയും വളെരകൂടുതലായിരിക്കും. നിങ്ങളുടെ ശരീരത്തില്‍ യൂറിക് ആസിഡ് കൂടിയാലും ഇത്തരത്തില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ വരാനും ബിപി കൂടാനും സാധ്യത കൂടുതലാണ്.
-
6/10
ഹൃദയത്തിന്റെ ആരോഗ്യം
യൂറിക് ആസിഡ് ലെവല്‍ ശരീരത്തില്‍ വര്‍ദ്ധിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം അപകടത്തിലാക്കുന്നതിന് കാരണമാകുന്നുണ്ട്. അതിനാല്‍, യൂറിക് ആസിഡ് ലെവല്‍ കൂടാതെ ശ്രദ്ധിക്കുക. ഇത് നല്ല ആരോഗ്യമുള്ള ഹൃദയം നിലനിര്‍ത്താന്‍ സഹായിക്കും.
-
7/10
മൊത്തത്തില്‍
നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തണമെങ്കിലും യൂറിക് ആസിഡ് കൃത്യമായ അളവില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. കൂടിയാല്‍ ഉണ്ടാകുന്ന സന്ധിവാതം, ഹൃദ്രോഗങ്ങള്‍, ബിപി, ഡിപ്രഷന് എന്നിവയെല്ലാം മാറ്റി നിര്‍ത്തി ജീവിതം നല്ല സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കുകയുള്ളൂ.
-
8/10
നിയന്ത്രിക്കാന്‍
ഇത് നിയന്ത്രിക്കാന്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത് നല്ല ഹെല്‍ത്തിയായിട്ടുള്ള ആഹാരശീലങ്ങള്‍ പിന്തുടരുക എന്നതാണ്. റെഡ് മീറ്റ് കഴിക്കുന്നതെല്ലാം കുറയ്ക്കാന്‍ ശ്രദ്ധിക്കണം.
-
9/10
വ്യായാമം
എന്നും കൃത്യമായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതുപോലെ തന്നെ യൂറിക് ആസിഡ് ലെവല്‍ നിയന്ത്രിച്ച് നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്. വ്യായാമത്തിന്റെ കൂടെ തന്നെ മദ്യപാനവും പതിയെ നിര്‍ത്തുന്നത് നല്ലതാണ്.
-
10/10
ശരീരഭാരം
ശരീരഭാരം എല്ലായ്പ്പോഴും കുറച്ച് വെക്കുന്നതാണ് നല്ലത്. പല അസുഖങ്ങളും ഇത് വഴി നിയന്ത്രിക്കാന്‍ സാധിക്കും. അതുപോലെ തന്നെ യൂറിക് ആസിഡ് നിയന്ത്രിച്ച് നിലനിര്‍ത്താനും ശരീരഭാരം കുറയ്ക്കുന്നത് സഹായിക്കുന്നുണ്ട്.