തിരുവനന്തപുരം> സാംസ്കാരികകാര്യ വകുപ്പിന് വേണ്ടി സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15മത് ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലേക്കുള്ള എൻട്രികൾ ക്ഷണിച്ചു. ജൂൺ 10 വരെ www.idsffk.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി എൻട്രികൾ സമർപ്പിക്കാം. ഓഗസ്റ്റ് നാലുമുതൽ ഒമ്പതുവരെ തിരുവനന്തപുരത്താണ് മേള.
മത്സരവിഭാഗത്തിൽ ലോങ്ങ് ഡോക്യൂമെന്ററി (40 മിനിറ്റും അതിൽ കൂടുതലും) ഷോർട്ട് ഡോക്യൂമെന്ററി (40 മിനിറ്റിൽ താഴെ), ഷോർട്ട് ഫിക്ഷൻ (60 മിനിറ്റും അതിൽ താഴെയും), അനിമേഷൻ ഫിലിംസ്, ക്യാമ്പസ് ഫിലിംസ് എന്നിവ, മലയാളം മത്സരേതര വിഭാഗം എന്നീ വിഭാഗങ്ങളിലാണ് എൻട്രികൾ ക്ഷണിച്ചത്. 2022 മെയ് ഒന്ന് മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ പൂർത്തീകരിച്ച ചിത്രങ്ങളാണ് സമർപ്പിക്കേണ്ടത്.
ഓൺലൈൻ സ്ക്രീനറുകൾ മാത്രമാണ് എൻട്രി സ്വീകരിക്കുക. മത്സരവിഭാഗങ്ങളിലേക്കുള്ള എൻട്രികൾ അപേക്ഷാ ഫീസ് നൽകിയശേഷം ലഭിക്കുന്ന ഇമെയിലിലെ ലിങ്ക് വഴി അടയ്ക്കാം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..