പൈങ്കണ്ണൂർ തറക്കൽ യൂസഫിന്റെ മകനാണ് 31കാരനായ അബ്ദുൽ ഹക്കീം. ഹക്കീമും 33കാരനായ ഇർഫാൻ ഹബീബും കോട്ടക്കൽ എൻജിനീയറിങ് കോളജിൽ നിന്നു ഒരേസമയം ബിടെക് പൂർത്തിയാക്കിയവരാണ്. നാട്ടിലും ഒരുമിച്ചായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. ഇതിനിടെയാണ് ഗൾഫിലേക്ക് അവസരം ലഭിച്ചതും സൗദിയിലെത്തുന്നതും.
Also Read : തിരുവല്ല സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
മംഗളദേവിയിൽ എത്തിയത് ആയിരങ്ങൾ | Mangaladevi Temple
റിയാദിലെ പമ്പിലാണ് ഇരുവരും ജോലിയിൽ പ്രവേശിച്ചത്. ടെക്നീഷ്യൻ തസ്തികയിലെ പമ്പിലെ സാങ്കേതിക ജോലികളാണ് ഇരുവരും ചെയ്തിരുന്നത്. ഹക്കീം കഴിഞ്ഞ വെള്ളിയാഴ്ചയാണ് സൗദിയിൽ എത്തിയത്. ഇവിടെയുള്ള എല്ലാവരും പെട്രോൾ പമ്പിൽ പുതുതായി ജോലിക്ക് എത്തിയതായിരുന്നു. ഇവരിൽ ചിലർക്ക് കഴിഞ്ഞ ദിവസമാണ് ഇഖാമ ലഭിച്ചതും.
Also Read : കാണാതായ മകളെ തേടിയെത്തിയ മാതാപിതാക്കള്‍ക്ക് പോലീസ് മര്‍ദ്ദനം; മുഖ്യമന്ത്രിക്ക് പരാതി നല്കി
ഇവരെ കൂടാതെ മധുര സ്വദേശി സീതാറാം രാജഗോപാല്‍, ഗുജറാത്ത് സൂറത്ത് സ്വദേശി യോഗേഷ്കുമാര്‍, ചെന്നൈ സ്വദേശി കാര്‍ത്തിക്, മുംബൈ സ്വദേശി അസ്ഹര്‍ അലി എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാർ. മൃതദേഹങ്ങൾ നിലവിൽ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലയാളി യുവാക്കൾ തീപിടിത്തത്തിൽ മരിച്ചെന്ന വാർത്ത പ്രവാസി സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.