ഫുജൈറ > മലയാളം മിഷൻ ഫുജൈറ ചാപ്റ്ററിനു കീഴിൽ ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് പഠനകേന്ദ്രം OCYMന്റെ നേതൃത്വത്തിൽ കണിക്കൊന്ന പ്രവേശനോത്സവം നടത്തി. ആദ്യ ദിനത്തിൽ നടന്ന പ്രവേശനോത്സവം പള്ളി വികാരി റവ.ഫാ. ബിനോ സാമുവേൽ ഉദ്ഘാടനം ചെയ്തു.
കുട്ടികൾ അമ്മയെ അറിയുന്നതും അവരുടെ ലോകത്തെ അറിയുന്നതും സ്വന്തം ഭാഷയിലൂടെയാണെന്നും അതിനാൽ ഓരോ കുഞ്ഞുങ്ങളും മലയാളം പഠിക്കാൻ കടപ്പെട്ടവരാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ഫാ. ബിനോ സാമുവൽ പറഞ്ഞു. അധ്യാപകർക്കുള്ള മലയാളം മിഷൻ സർട്ടിഫിക്കറ്റ് വിതരണം ലോക കേരളസഭാംഗം സൈമൺ സാമുവേൽ നിർവഹിച്ചു.
മലയാളം മിഷൻ യുഎഇ കോർഡിനേറ്റർ കെ എൽ ഗോപി, കൈരളി ടിവി പ്രവാസലോകം ഡയറക്ടർ റഫീഖ് റാവുത്തർ, ചാപ്റ്റർ പ്രസിഡന്റ് സഞ്ജീവ് മേനോൻ, ചാപ്റ്റർ സെക്രട്ടറി മുരളീധരൻ ടി വി, ഇടവക സെക്രട്ടറി ജോൺ കെ ജോൺ എന്നിവർ ആശംസകൾ നേർന്നു. ചാപ്റ്റർ കോ-ഓർഡിനേറ്റർ രാജശേഖരൻ വല്ലത്ത്, കൺവീനർ ഷൈജു രാജൻ, ജെറിൻ ബാബു കോശി, ലിജോമോൻ ജോർജ്ജ്, ബിനോയി മീനടം, എന്നിവർ ക്ലാസ്സുകൾ നയിച്ചു. ചാപ്റ്റർ കരിക്കുലം കമ്മറ്റി ചെയർമാൻ വിത്സൺ പട്ടാഴി, ജോർജ് തോമസ് അലക്സ് മാത്യു, ജെബി കെ ജോൺ, റ്റിനു വി കുഞ്ഞുമോൻ, മോട്ടി ജോൺ, നൈജു ജേക്കബ്, റിനു ബാബു, സുജ രെജു, ലിജ മാത്യു എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..