Sumayya P | Lipi | Updated: 14 Jul 2021, 08:45:00 AM
ടൂറിസ്റ്റ് വിസയില്‍ വരുന്ന മുഴുവന്‍ പേര്‍ക്കും കണ്‍ഫേം ചെയത ഹോട്ടല്‍ റിസര്‍വേഷന്‍ വേണമെന്നതാണ് നിലവിലെ യാത്രാ വ്യവസ്ഥ
ഹൈലൈറ്റ്:
- അഞ്ച്, ഏഴ്, പത്ത് ദിവസത്തെ താമസ സൗകര്യമാണ് പാക്കേജുകളില്‍ ഉള്ളത്.
- ഖത്തറിലെ പ്രധാന സ്ഥലങ്ങള്‍, മരുഭൂമി, ഇന്‍ലാന്റ് സീ എന്നിവിടങ്ങളിലേക്ക് നാല് മണിക്കൂര്‍ നീളുന്ന ഡിസ്കവര് ദോഹ സിറ്റി ടൂറും ഇതില്‍പ്പെടും.
Also Read: കുവൈറ്റില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു; പിന്നില്‍ മയക്കുമരുന്നെന്ന് കണ്ടെത്തല്‍
ടൂറിസ്റ്റ് വിസയില്‍ വരുന്ന മുഴുവന്‍ പേര്‍ക്കും കണ്‍ഫേം ചെയത ഹോട്ടല്‍ റിസര്‍വേഷന്‍ വേണമെന്നതാണ് നിലവിലെ യാത്രാ വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസ്കവര് ഖത്തറും ഖത്തര്‍ എയര്‍വേസ് ഹോളിഡേസും പ്രമുഖ ഹോട്ടലുകളുമായി സഹകരിച്ച് വിവിധ പാക്കേജുകള്‍ക്ക് രൂപം നല്‍കിയിരിക്കുകയാണ്. വ്യത്യസ്ത റേഞ്ചുകളിലുള്ള ഹോട്ടലുകള്‍ പാക്കേജില്‍ ലഭ്യമാണ്.
ഒരാള്‍ക്ക് 1,721 റിയാല്‍ മുതലാണ് ഫാമിലി ആന്റ് ഫ്രന്റ്സ് പാക്കേജ് ലഭ്യമാവുക. അഞ്ച്, ഏഴ്, പത്ത് ദിവസത്തെ താമസ സൗകര്യമാണ് പാക്കേജുകളില്‍ ഉള്ളത്. ആഢംബര ഹോട്ടലുകളായ ഹില്‍ട്ടണ്‍ ദോഹ, ഹില്‍ട്ടണ്‍ സല്‍വ ബീച്ച് റിസോര്‍ട്ട്, റിറ്റ്സ് കാള്‍ട്ടണ്‍ ദോഹ, മോണ്ട്രിയാന് ദോഹ, വെസ്റ്റിന് ദോഹ ഹോട്ടല്‍ ആന്റ് സ്പാ, അല്‍ മെസില റിസോര്‍ട്ട് തുടങ്ങിയവയിലാണ് താമസ സൗകര്യം ലഭിക്കുക.
എല്ലാ പാക്കേജിലും സൗജന്യ ബ്രേക്ക് ഫാസ്റ്റ്, ഹോട്ടലിലെ ഭക്ഷണ പാനീയങ്ങളില്‍ 20 ശതമാനം ഡിസ്കൗണ്ട്, എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചുമുള്ള സൗജന്യ യാത്ര എന്നിവ ലഭ്യമാണ്. ഖത്തറിലെ പ്രധാന സ്ഥലങ്ങള്‍, മരുഭൂമി, ഇന്‍ലാന്റ് സീ എന്നിവിടങ്ങളിലേക്ക് നാല് മണിക്കൂര്‍ നീളുന്ന ഡിസ്കവര് ദോഹ സിറ്റി ടൂറും ഇതില്‍പ്പെടും. കുടുംബത്തോടൊപ്പം വരുന്ന 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കുടുംബത്തോടൊപ്പം സൗജന്യമായി താമസിക്കാം. അവര്‍ പ്രത്യേക റൂം ബുക്ക് ചെയ്യേണ്ട ആവശ്യമില്ല. ഇതിനു പുറമെ, കുറഞ്ഞ നിരക്കില്‍ വിവിധ ടൂര്‍ പാക്കേജുകളും ഡിസ്കവര് ഖത്തര്‍ ഒരുക്കിയിട്ടുണ്ട്.
അപകടക്കെണിയൊരുക്കി ചൊറുക്കള കൊടിലേരി പാലം റോഡ്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : qatar to activate tourism sector special package for foreign travelers
Malayalam News from malayalam.samayam.com, TIL Network