Authored by Deepu Divakaran | Samayam Malayalam | Updated: 9 May 2023, 6:00 pm
ദക്ഷിണാഫ്രിക്കയിൽനിന്നു കൊണ്ടുവന്ന ഒരു ചീറ്റ കൂടി ചത്തു. ദക്ഷ എന്നു പേരിട്ട പെൺ ചീറ്റയാണ് ചത്തത്. ആൺ ചീറ്റകളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റാണ് മരണം. നേരത്തെ രണ്ടു ചീറ്റകൾ ചത്തിരുന്നു.
ഹൈലൈറ്റ്:
- ഒരു ചീറ്റ കൂടി ചത്തു.
- ‘ദക്ഷ’ എന്ന പേരിട്ടിരുന്ന പെൺ ചീറ്റയാണ് ചത്തത്.
- ആൺ ചീറ്റകളുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റാണ് മരണം.
ആൺ ചീറ്റകളായ ‘വായു’, ‘അഗ്നി’ എന്നിവരുമായുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റതിനെ തുടർന്നാണ് ‘ദക്ഷ’യ്ക്കു മരണം സംഭവിച്ചതെന്ന് പ്രൊജക്ട് ചീറ്റ ഓഫീസർ അറിയിച്ചു. രാവിലെ നടത്തിയ പരിശോധനയ്ക്കിടെയാണ് ദക്ഷയെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. 12 മണിയോടെയാണ് ചീറ്റയ്ക്കു മരണം സംഭവിച്ചത്. ആൺ ചീറ്റകൾ പരസ്പരം ആക്രമണാത്മക സ്വഭാവം പ്രകടിപ്പിക്കുന്നത് അസാധാരണമല്ലെന്നും സമാനമായി പെൺ ചീറ്റകളെയും ആക്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മദ്യപാനം ചോദ്യം ചെയ്തു; ആക്രമിച്ച് ട്രാൻസ്ജെൻഡർ
കേന്ദ്രസർക്കാരിന്റെ പ്രോജക്ട് ചീറ്റ ദൗത്യത്തിന്റെ ഭാഗമായി രണ്ടു ഘട്ടങ്ങളിലായി 20 ചീറ്റകളെയാണ് ദക്ഷിണാഫ്രിക്കയിലെ നമീബിയയിൽനിന്ന് ഇന്ത്യയിൽ എത്തിച്ചു കുനോയിൽ തുറന്നവിട്ടത്. മാർച്ചിൽ സാഷ എന്ന ചീറ്റയും ഏപ്രിലിൽ ഉദയ് എന്ന ചീറ്റയും ചത്തിരുന്നു.
ഗെഹ്ലോട്ടിന്റെ നേതാവ് വസുന്ധര രാജെ; ജൻ സംഘർഷ് യാത്രാ പ്രഖ്യാപനവുമായി സച്ചിൻ പൈലറ്റ്
വൃക്ക സംബന്ധമായ രോഗത്തെ തുടർന്നാണ് സാഷയ്ക്കു മരണം സംഭവിച്ചതെങ്കിൽ ഉദയ്യുടെ മരണം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. അതേസമയം മൂന്നു ചീറ്റകൾ മരണപ്പെട്ടതോടെ ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിച്ച 17 ചീറ്റകളാണ് ഇപ്പോൾ കുനോയിൽ അവശേഷിക്കുന്നത്. മാർച്ചിൽ സിയായ എന്ന ചീറ്റ നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക