Authored by Karthik KK | Samayam Malayalam | Updated: 9 May 2023, 6:58 pm
കേരളാ സ്റ്റോറി നിരോധനത്തോടൊപ്പം മമതാ ബാനർജി പങ്കുവെക്കാൻ ആഗ്രഹിക്കുന്ന സന്ദേശം അത് കേരളത്തിനുള്ള പിന്തുണയല്ല എന്നതാണ്. കേരളത്തിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുന്നു എന്നാണ് അവർ ആരോപിക്കുന്നത്.
അതെസമയം കേരളാ സ്റ്റോറി ഇതര സംസ്ഥാനങ്ങളിൽ നന്നായി ഓടുന്നുണ്ടെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. തിങ്കളാഴ്ച സിനിമയുടെ കളക്ഷൻ 50 കോടി കവിഞ്ഞെന്ന് റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്നാൽ കേരളത്തിൽ കാര്യമായ പ്രതികരണമൊന്നും സിനിമയ്ക്ക് കിട്ടിയിട്ടില്ല.
കേരളത്തിൽ സിനിമ നിരോധിക്കില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. സിനിമയുടെ നിർമ്മാതാക്കൾ ആഗ്രഹിക്കുന്നത് അതു തന്നെയാണെന്ന നിലപാടാണ് സർക്കാരിനുള്ളത്. അതെസമയം കേരളത്തിൽ സിനിമ പ്രദർശിപ്പിക്കാൻ തയ്യാറെടുത്തിരുന്ന തിയറ്ററുകൾ പിൻവാങ്ങിയതായി റിപ്പോർട്ടുകളുണ്ട്. ഉത്തർപ്രദേശിൽ സിനിമയ്ക്ക് പൂർണ നികുതിയിളവ് സർക്കാർ നൽകിയിട്ടുണ്ട്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക