ഹൃദയത്തിന്
പുഴമീന്‍ ഒമേഗ 3 ഫാറ്റി ആസിഡുകളാല്‍ സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെ ഹൃദയ, ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ നല്ലതുമാണ്. ഇവയില്‍ ഹൃദയത്തിന് സഹായകരമായ നല്ല കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധനവിന് ഇത് സഹായിക്കുന്നു. ഇത് വറുത്തു കഴിയ്ക്കുമ്പോള്‍ ഈ ഗുണം ഇല്ലാതാകും.
ഒരാള്‍ക്ക് ഒരു ദിവസം ആവശ്യം വരുന്ന ഒമേഗ 3 ഫാറ്റി ആസിഡിന്റെ 30 ശതമാനം മീനില്‍ നിന്നും ലഭിയ്ക്കും. ഇവയിലെ കൊഴുപ്പ് ആര്‍ട്ടറികളില്‍ അടിഞ്ഞ് കൂടുന്നവയല്ല. ഇതിനാല്‍ കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ക്കോ ഹൃദയാരോഗ്യത്തിനോ ദോഷം വരുത്തുന്നുമില്ല.
റോബോട്ടിക് സർജറി
ആരോഗ്യകരമായി തടി കുറയ്ക്കാന്‍
പൊതുവേ പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണ വസ്തുക്കള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ഇവിടെ പുഴമത്സ്യം ഗുണകരമാകുന്നു. ഇവയില്‍ ഏറെ ഗുണനിലവാരമുള്ള പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് പുഴമത്സ്യങ്ങള്.
പ്രോട്ടീന്‍ സമ്പുഷ്ടമായതിനാല്‍ തന്നെ ഇവ മസിലുകള്‍ക്ക് ആരോഗ്യകരവുമാകുന്നു. ആരോഗ്യകരമായി തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ് ഇവ. കറിയായി കഴിയ്ക്കുമ്പോഴാണ് ഈ ഗുണം കൂടുതലായി കഴിയ്ക്കുകയെന്നത് പ്രധാനമാണ്.
എല്ലുകളുടെ ആരോഗ്യത്തിന്
എല്ലുകളുടെ ആരോഗ്യത്തിന് ഏറെ സഹായിക്കുന്നവയാണ് ഫ്രഷ് വാട്ടര്‍ ഫിഷ് അഥവാ പുഴമത്സ്യം. ഇവയില്‍ കാല്‍സ്യം ഏറെ അടങ്ങിയിട്ടുണ്ട്. ഒപ്പം വൈറ്റമിന്‍ ഡിയുടെ ഉറവിടം കൂടിയാണ് ഇവ. ഇതിനാല്‍ തന്നെ എല്ലിന്റെ ആരോഗ്യത്തിന് ഇവ നല്ലതാണ്. ഇവയില്‍ തൈമിന്, നിയാസിന്, വൈറ്റമിന്‍ ബി6, വൈറ്റമിന്‍ ബി12 എന്നിവയെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്.
തലച്ചോറിന്റെ ആരോഗ്യത്തിനും
ഇവ അയേണ്‍ സമ്പുഷ്ടവുമാണ്. ശരീരത്തിന് എളുപ്പം ആഗിരണം ചെയ്യാന്‍ സാധിയ്ക്കുന്ന ഹീം അയേണ്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്.
തലച്ചോറിന്റെ ആരോഗ്യത്തിനും മീന്‍ പ്രധാനമാണ്. ഇവ ഡിപ്രഷന് പോലുള്ള പല അവസ്ഥകളും തടയാന്‍ സഹായിക്കുന്നു. മീനിലെ ഒമേഗ 3 ഫാറ്റി ആസിഡുകളാണ് ഈ ഗുണം നല്‍കുന്നത്. ഡിപ്രഷന് മാത്രമല്ല, ബൈപോളാര്‍ ഡിസോര്‍ഡര്‍ പോലുള്ള അവസ്ഥകള്‍ തടയാനും ഇതേറെ നല്ലതു തന്നെയാണ്.