ജീവിതശൈലി
100% ശരിയായ ഭക്ഷണം കഴിക്കാൻ പലപ്പോഴും സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ചിന്തിക്കുന്നത് നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുകയും വിരസതയിലേക്ക് നയിക്കുകയും ചെയ്യും. പലപ്പോഴും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കാത്തവർക്ക് ഇതിന് കഴിയാത്തതിൻ്റെ പ്രധാന കാരണവുമിതാണ്. അമിതമായ ഈ ചിന്ത പിന്നീട് മടിയിലേക്ക് നയിക്കുകയും മറ്റ് ജോലികൾ ചെയ്യുന്നതിൽ തടസം സൃഷ്ടിക്കാനും സാധ്യതയുണ്ട്.
ആരോഗ്യമുള്ള ശരീരഭാരം നിലനിർത്താൻ
ആരോഗ്യമുള്ള ശരീരഭാരം നിലനിർത്താൻ ശ്രദ്ധിക്കാം ചില കാര്യങ്ങൾ
വിദഗ്ധർ പറയുന്നത് ഇതാണ്!
ദിവസം മുഴുവൻ ശ്രദ്ധയില്ലാതെ ഭക്ഷണം കഴിക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ നമ്മൾ എന്ത് ഭക്ഷണം കഴിക്കുമ്പോഴും അത് സൂക്ഷ്മമായി ശ്രദ്ധിക്കാൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണെന്ന് കൗൺസിലിംഗ് സൈക്കോളജിസ്റ്റ് ബെഷിത് ജെയിൻ പറയുന്നു. ഇതിനെ പൂർണമായി അവഗണിക്കാൻ പാടില്ല. എപ്പോഴും കഴിക്കുന്നതിനെപ്പറ്റി ചിന്തിച്ച് ആകുലപ്പെടേണ്ട ആവശ്യമില്ല. പക്ഷെ എന്താണ് കഴിക്കുന്നതെന്നും ഏത് രീതിയിലാണ് കഴിക്കുന്നതും മനസിലാക്കേണ്ടത് വളരെ പ്രധാനമാണെന്നും ബെഷിത് പറയുന്നു.
പ്ലാനിങ്ങ്
കൃത്യമായ വ്യായാമം പിന്തുടർന്നാൽ ശരീരം ഫിറ്റായി സൂക്ഷിക്കാൻ വളരെ വേഗത്തിൽ കഴിയുമെന്ന് തന്നെ പറയാം. ഇത് ആരോഗ്യത്തെ മാത്രമല്ല മാനസികമായി ഒരു കരുത്ത് നൽകാനും സഹായിക്കും. ദൈനംദിന ജീവിതശൈലിയുമായി യോജിക്കുന്ന വിധത്തിൽ വ്യായാമത്തെ പ്ലാൻ ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
വ്യായാമം ചെയ്യുന്നതിനും മുൻപും ശേഷവുമുള്ള ചിന്തകൾ എവിടെയെങ്കിലും കുറിച്ച് വയ്ക്കാൻ ശ്രമിക്കുക. ഇത് ലക്ഷ്യത്തിൽ എത്താണ കൂടുതൽ പ്രചോദനം നൽകും. തെറ്റ് ചെയ്യുമെന്ന് ഉറപ്പുള്ള കാര്യങ്ങളിൽ ശരിയായ തീരുമാനം എടുക്കാൻ ഇത് സഹായിക്കും. ശരിയായ വ്യായാമ രീതി പിന്തുടരാനും ഇത് ഏറെ നല്ലതാണ്.
അമിതമായ ചിന്ത
100% ശരിയായ ഭക്ഷണം കഴിക്കാൻ പലപ്പോഴും സാധിച്ചെന്ന് വരില്ല. അതുകൊണ്ട് തന്നെ അതിനെക്കുറിച്ച് ചിന്തിക്കുന്നത് നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുകയും വിരസതയിലേക്ക് നയിക്കുകയും ചെയ്യും. പലപ്പോഴും ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കാത്തവർക്ക് ഇതിന് കഴിയാത്തതിൻ്റെ പ്രധാന കാരണവുമിതാണ്. അമിതമായ ഈ ചിന്ത പിന്നീട് മടിയിലേക്ക് നയിക്കുകയും മറ്റ് ജോലികൾ ചെയ്യുന്നതിൽ തടസം സൃഷ്ടിക്കാനും സാധ്യതയുണ്ട്.
English Summary: weight loss and depression
കൂടുതൽ ആരോഗ്യ വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.