മുടി വൃത്തിയാക്കാനാണ് ഷാംപൂ ഉപയോഗം എന്നു പറയുമ്പോഴും മുടി വൃത്തിയാക്കാനും ഒപ്പം മുടി വളരാനും സഹായിക്കുന്ന നാച്വറല്‍ വഴികള്‍ പലതുമുണ്ട്. ഇതില്‍ ഒന്നാണ് താളി. മുടി വളരാന്‍ സഹായിക്കുന്ന ഒരു പ്രത്യേകയിനം താളി നമുക്കുണ്ടാക്കാം. പേരയില ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.
പേരയില
പേരയ്ക്ക ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം. ഇതു പോലെ തന്നെയാണ് പേരയിലയും. ഇതിനും ഏറെ ആരോഗ്യ ഗുണങ്ങളുണ്ട്. പേരയില പ്രമേഹമടക്കമുള്ള പല രോഗങ്ങള്‍ക്കും മരുന്നാണ്.
മുടിയുടെ ആരോഗ്യത്തിനും പേരയില ഏറെ നല്ലതാണ്. ഇതില്‍ വൈററമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് ശിരോചര്‍മത്തിലെ കൊളാജന്‍ ഉല്പാദത്തെ സഹായിക്കുന്നു. മുടിയുടെ നീളവും കട്ടിയും വര്‍ദ്ധിയ്ക്കാന്‍ പേരയില നല്ലതാണ്.
റോബോട്ടിക് സർജറി
ചെമ്പരത്തി
പേരയിലയ്ക്കൊപ്പം ഇതില്‍ ചെമ്പരത്തിയുടെ ഇലയും പൂവുമെല്ലാം ഉപയോഗിയ്ക്കാം. പരമ്പരാഗതമായി മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനുമായി ഉപയോഗിച്ച് വരുന്ന ചെമ്പരത്തി നാച്വറല്‍ ക്ലെന്‍സറും ഒപ്പം കണ്ടീഷണറുമാണെന്ന് പറയാം. ഇത് മുടി വളരാന്‍ മാത്രമല്ല, മുടിയ്ക്ക് തിളക്കവും മിനുസവും നല്‍കാനും ഏറെ നല്ലതാണ്.
തെച്ചിപ്പൂ
തെച്ചിപ്പൂവും ഇതില്‍ ഉപയോഗിയ്ക്കുന്നു. ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള, തെച്ചിപ്പൂ, ചെത്തിപ്പൂ എന്നെല്ലാം പേരെടുത്ത ഇത് ചര്‍മ, മുടി സംരക്ഷണത്തിനും ഗുണകരമാണ്. ചെത്തിപ്പൂ ഇട്ട് കാച്ചിയ വെളിച്ചെണ്ണ ചര്‍മ പ്രശ്നങ്ങള്‍ക്ക് മരുന്നാണ്.
ഒപ്പം മുടിയുടെ ആരോഗ്യത്തിനും. പരമ്പരാഗതമായി തയ്യാറാക്കുന്ന എണ്ണയില്‍ ചേര്‍ത്തു വരുന്ന ഒരു ചേരുവയാണ് തെച്ചിപ്പൂവെന്നത്. ചെത്തിപ്പൂവിന്റെ ഇലയും പൂവുമെല്ലാം ചേര്‍ത്ത് വെളിച്ചെണ്ണ തിളപ്പിയ്ക്കാം.
നാടന്‍ ഷാംപൂ
ഈ നാടന്‍ ഷാംപൂ തയ്യാറാക്കാന്‍ എളുപ്പമാണ്. ഇതിനായി മുടിയ്ക്ക് ആവശ്യമുള്ളത്ര പേരയിലയും ചെമ്പരത്തിയിലയും പൂവും തെച്ചിപ്പൂവും എടുക്കുക. പേരയില വല്ലാതെ മൂത്തതും ഇളം ഇലകളുമല്ലാതെ ഇടത്തരം പാകത്തിലെ എടുക്കുന്നതാണ് നല്ലത്. ഇത് കഞ്ഞിവെള്ളം ഉപയോഗിച്ച് അരച്ചെടുക്കാം. പുളിച്ച കഞ്ഞിവെള്ളമെങ്കില്‍ കൂടുതല്‍ നല്ലതാണ്. ഇതല്ലെങ്കില്‍ അരി കഴുകിയ വെള്ളമായാലും മതിയാകും.
ഇത് മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് താളി രൂപത്തിലാക്കി മുടിയില്‍ തേച്ച് പിടിപ്പിച്ച് അല്പം കഴിയുമ്പോള്‍ കഴുകാം. മുടിയ്ക്ക് തിളക്കവും മിനുസവും നല്കുന്ന ഇത് മുടി ക്ലീനാക്കാനും വളരാനും ഏറെ നല്ലതാണ്. ബോട്ടോക്സ് ഗുണം മുഖത്തിന് നല്‍കും ഫ്ളാക്സ് സീഡ് ജെല്‍..