ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിലായി ഗോ ഫസ്റ്റ് സർവിസുകൾ നടത്തിയിരുന്നു. അവധിക്കാലം ആയതിനാൽ നിരവധിപേർ നാട്ടിലേക്ക് പോകാൻ നിൽക്കുകയായിരുന്നു.
ഒമാനില്‍ ക്ലോറിന്‍ വാതകം ചോര്‍ന്നു; 42 പേർ ആശുപത്രിയിൽ
താനൂര്‍ പൂരപ്പുഴയില്‍ മറ്റൊരു ബോട്ടുകൂടി മുങ്ങി |Tanur
ഗോ ഫസ്റ്റ് സർവിസ് നിലച്ചതോടെ കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന് വലിയ തിരക്കാണ് ഇപ്പോൾ ഉള്ളത്. എയർ ഇന്ത്യയിലെ ഈ ആഴ്ചയിലെ ടിക്കറ്റുകൾ എല്ലാം തീർന്നു. മേയ് പകുതിയോടെ നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണം കൂടും. നാട്ടിൽ സ്ക്കൂളുകൾ തുറക്കാൻ ആയി തുടങ്ങി. ഗോ ഫസ്റ്റ് അനിശ്ചിതത്വം തുടരുന്നതിനാൽ എയർ ഇന്ത്യയിൽ ആണ് എല്ലാവരും യാത്ര തുടങ്ങാൻ ആഗ്രഹിക്കുന്നത്. കണ്ണൂരിലേക്ക് ചെന്നൈ, മുംബൈ വഴി ഇൻഡിഗോ എയർലൈൻസ് സർവീസ് നടത്തുണ്ട്. എന്നാൽ വലിയ പണവും സമയം വേണ്ടി വരുന്നതിനാൽ ഈ യാത്ര ആരും തെരഞ്ഞെടുക്കുന്നില്ല. വരും ദിവസങ്ങളിൽ എയർ ഇന്ത്യ കൂടുതൽ സർവിസുകൾ ആരംഭിച്ചില്ലെങ്കി കണ്മൂരിലേക്കുള്ള യാത്രക്കാർ വലയും.
എന്റെ കേരളം മെഗാ പ്രദർശന മേളയിൽ മാനവികതയുടെ സ്പർശം നൽകി സസ്നേഹം സാമൂഹ്യ നീതി വകുപ്പ്
നീതിയുടെയും മാനവികതയുടെയും സന്ദേശം നൽകി ഭിന്നശേഷി സമൂഹത്തെ മുഖ്യധാരയിൽ കൊണ്ടുവരാനായി സസ്നേഹം, റിഹാബ് എക്സ്പ്രസ് പദ്ധതികൾ എന്റെ കേരളം മെഗാ പ്രദർശന മേളയിൽ ഒരുക്കി സാമൂഹ്യ നീതി വകുപ്പ്.തൃശൂർ ജില്ലാ ഭരണകൂടവും സാമൂഹ്യ നീതി വകുപ്പുമായി ചേർന്ന് ഒരുക്കിയ സസ്നേഹം പ്രോജക്ട് വഴി ഭിന്നശേഷി വിഭാഗക്കാർ ഉണ്ടാക്കിയ ഉത്പന്നങ്ങൾ സസ്നേഹം സ്റ്റാളിൽ ലഭ്യമാണ്. ജില്ലയിലെ ഏഴു സ്പെഷ്യൽ സ്കൂളുകൾ ഓരോ ദിവസവും മേളയിൽ അവരുടെ ഉത്പന്നങ്ങൾ വിൽക്കുന്ന രീതിയിലാണ് സ്റ്റാൾ ക്രമീകരിച്ചിരിക്കുന്നത്. മാങ്ങ് ഉപ്പിലിട്ടത്,അച്ചാർ, ഉണ്ണിയപ്പം,നറുനീണ്ടി,പൈനാപ്പിൾ ജ്യൂസുകൾ, മറ്റു ഭക്ഷ്യ ഉത്പന്നങ്ങൾ എന്നിവ സ്റ്റാളിൽ ലഭ്യമാണ്.
സാമൂഹ്യ നീതി വകുപ്പ് ഒരുക്കുന്ന വിദഗ്ദ ഡോക്ടർമാരുടെ കേൾവി പരിശോധന, ഫിസിയോ തെറാപ്പി എന്നിവ നടത്തുന്ന റിഹാബ് എക്സ്പ്രസ്സ് പ്രോഗ്രാം മേളയിൽ പതിമൂന്നാം തിയ്യതി ശനിയാഴ്ച നടക്കും. പരിശോധന നടത്താൻ താൽപര്യം ഉള്ളവർക്ക് വകുപ്പിന്റെ 04872321702 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സ്റ്റാളിൽ ഏവരെയും ആകർഷിക്കുന്നത് സമൂഹത്തിലെ ഭിന്നശേഷിക്കാർ ,വായോജനങ്ങൾ എന്നിവരെ സംരക്ഷിക്കാൻ ഉള്ള സന്ദേശങ്ങൾ അടങ്ങിയ ഫോട്ടോ ഫ്രെയിം തയ്യാറാക്കിയ സ്റ്റാൻഡ് ആണ്. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു മേളയിലെത്തി ഫോട്ടോ ഫ്രെയിമിൽ നിന്ന് ചിത്രങ്ങൾ പകർത്തിയിരുന്നു. ഭിന്നശേഷി സൗഹൃദവും സ്വയംപര്യാപ്തത വുമായി മേളയെ മാറ്റുന്ന സാന്നിദ്ധ്യമാണ് സാമൂഹ്യ നീതി വകുപ്പ് ഒരുക്കിയിരിക്കുന്നത്.