Authored by Mary Margret | Samayam Malayalam | Updated: 10 May 2023, 7:58 pm
Karnataka Elections Assembly Exit Poll- കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടമെന്ന സൂചനയാണ് എക്സിറ്റി പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. എബിപി ന്യൂസ്- സി വോട്ടര്‍, ന്യൂസ് നേഷന്‍- സിജിഎസ്, റിപ്പബ്ലിക് ടിവി- പി മാര്‍ക്യു, സുവര്‍ണ ന്യൂസ്- ജാന്കിബാത്ത്, സീന്യൂസ് മട്രിസ്, ടിവി9 എന്നിവയാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന ഏജന്‍സികള്‍.
Also Read: Karnataka Exit Poll 2023: കർണാടകയിൽ തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത, നിർണായകമാകുക ജെഡിഎസിന്റ തീരുമാനം, എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടമെന്ന സൂചനയാണ് എക്സിറ്റി പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. റിപ്പബ്ലിക് ടിവി പുറത്തുവിട്ട എക്സിറ്റ് പോള്‍ പ്രകാരം കോണ്‍ഗ്രസിന് 94 മുതല്‍ 108 സീറ്റ് വരെ ലഭിക്കും. ബിജെപിക്ക് 85 മുതല്‍ 100 സീറ്റുകള്‍ വരെയാണ് റിപ്പബ്ലിക് ടിവിയുടെ പ്രവചനം. ജെഡിഎസ് 24- 32 സീറ്റുകള്‍ നേടുമെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു. കേവല ഭൂരിപക്ഷം നേടിയില്ലെങ്കിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആകുമെന്നാണ് കൂടുതല്‍ ഏജന്‍സികളും പറയുന്നത്.
ജനവാസ മേഖലയിലേക്ക് കാടിറങ്ങി കാട്ടാനയും കുഞ്ഞും
224 അംഗ കര്‍ണാടക നിയമസഭയിലേക്ക് കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. ഇന്ന് നടന്ന വോട്ടെടുപ്പില്‍ 65.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. ഏജന്‍സികളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ അറിയാം-
എബിപി ന്യൂസ്- സി വോട്ടര്‍- ബിജെപി 83-95, കോണ്‍ഗ്രസ് 100- 112, ജെഡിഎസ് 21- 29.
ന്യൂസ് നേഷന്‍- സിജിഎസ്- ബിജെപി 114, കോണ്‍ഗ്രസ് 86, ജെഡിഎസ് 21.
റിപ്പബ്ലിക് ടിവി- പി മാര്‍ക്യു- ബിജെപി 85- 100, കോണ്‍ഗ്രസ് 94- 108, ജെഡിഎസ് 24- 32.
സുവര്‍ണ ന്യൂസ്- ജാന്കിബാത്ത്- ബിജെപി 94-117, കോണ്‍ഗ്രസ് 91- 106, ജെഡിഎസ്- 14- 24
സീന്യൂസ് മട്രിസ്- ബിജെപി 79- 94, കോണ്‍ഗ്രസ് 103- 118, ജെഡിഎസ് 25- 33.
ആകെയുള്ള 224 സീറ്റിലും ബിജെപി മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഒരു സീറ്റ് സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്ക് നല്കി. ജനതാദള്‍ (എസ്) 209 സീറ്റിലാണ് മത്സരിക്കുന്നത്. 2615 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്ത് ഉള്ളത്. 13 നാണ് വോട്ടെണ്ണല്‍.
Also Read: സമാജ്വാദി എംഎൽഎ ബിജെപി നേതാവിന്റെ ഭർത്താവിനെ പരസ്യമായി മർദ്ദിച്ചു; സംഭവം പോലീസ് സ്റ്റേഷനിൽ
ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും ഉയര്‍ത്തി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ സര്‍വേകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. എന്നാല്‍, അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രചാരണം നടത്തിയിരുന്നു.
Read Latest National News and Malayalam News