ടൈംസ് നൗ, സീ ന്യൂസ്, ഇന്ത്യ ടി വി, ഇന്ത്യ ടുഡെ, ന്യൂസ് 24 എന്നീ സർവേകളാണ് ജനവിധി കോൺഗ്രസിന് അനുകൂലമാണെന്ന് പ്രവചിക്കുന്നത്. കോൺഗ്രസിന് 113 സീറ്റുകൾ മുതൽ 140 സീറ്റുകൾ വരെ കിട്ടുമെന്നാണ് പ്രവചനം. 224 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റാണ് വേണ്ടത്. ന്യൂസ് നേഷനും സുവർണ ന്യൂസും 114 മുതൽ 117 സീറ്റുകൾ വരെ ബിജെപിക്ക് കിട്ടുമെന്ന് പ്രവചിക്കുന്നു.
കൊടിക്കുന്നിൽ വേണ്ടെന്നു പറഞ്ഞ ഹൈവേ കേരളത്തിനു വേണം | Greenfield Highway Kerala
എബിപി ന്യൂസ്, റിപ്പബ്ലിക്ക് ടിവി, ടിവി 9 എന്നിവ കോൺഗ്രസ് കൂടുതൽ സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു. ജെഡിഎസിന് 12 മുതൽ 33 സീറ്റുകൾ വരെ കിട്ടുമെന്നാണ് മിക്ക സർവേകളുടെയും പ്രവചനം. കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നതിനാൽ ജെഡിഎസിന്റെ നിലപാട് നിർണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി 104 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായിരുന്നു. കോൺഗ്രസിന് 80 സീറ്റുകളും ജെഡിഎസിന് 37 സീറ്റുകളുമാണ് ലഭിച്ചത്.
Karnataka Exit Poll 2023: കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടും; നിര്‍ണായക മേഖലകളില്‍ ബിജെപിക്ക് സീറ്റുകള്‍ നഷ്ടപ്പെടും; ടൈംസ് നൗ എക്സിറ്റ് പോള്‍ പ്രവചനം
ബിജെപിക്ക് നിർണായകമായ പല മേഖലകളിളും സീറ്റുകൾ നഷ്ടമാകുമെന്നാണ് പ്രവചനം. ആകെയുള്ള 224 സീറ്റുകളിലും ബിജെപി മത്സരിക്കുന്നുണ്ട്. 223 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്കു നൽകി. ജനതാദൾ (എസ്) 209 സീറ്റിലാണ് മത്സരിക്കുന്നത്. 2615 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. മെയ് 13നാണ് വോട്ടെണ്ണൽ.
ഇക്കുറി 72.68 ശതമാനമാണ് പോളിങ്. 2018ൽ 72.5 ശതമാനമായിരുന്നു പോളിങ്. ജെഡിഎസ് കോട്ടയായ പഴയ മൈസൂരു മേഖലയിൽ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബെംഗളുരുവിൽ 55 ശതമാനം വരെയാണ് പോളിങ്.
Karnataka Exit Poll 2023: കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി ആകുമോ? ജെഡിഎസ് നിര്‍ണായകം: റിപ്പബ്ലിക് ടിവിയുടെ എക്സിറ്റ് പോള്‍ ഫലം
2018ലെ തെരഞ്ഞെടുപ്പിൽ 24 മണ്ഡലങ്ങളിലെ ഭൂരിപക്ഷം അയ്യായിരത്തിൽ താഴെയാണ്. ഇതിൽ നാലിടത്ത് കോൺഗ്രസ് ജയിച്ചത് 1000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. 74 സ്ഥാനാർത്ഥികൾ ജയിച്ചത് 10,000ൽ താഴെ ഭൂരിപക്ഷം നേടിയാണ്. സ്വതന്ത്രർ, അപരന്മാർ, പ്രാദേശിക പാർട്ടികൾ തുടങ്ങിയവ വെല്ലുവിളിയായി. ഭരണ വിരുദ്ധ വികാരം ഉണ്ടെങ്കിലും വോട്ടുകൾ ഭിന്നിച്ചുപോകുമോയെന്ന ഭയം കോൺഗ്രസിനുണ്ട്.
സംസ്ഥാനത്തെ അഴിമതിയാരോപണങ്ങൾ ഉയർത്തിക്കാട്ടിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ അവസാനഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിന് നേരിട്ടെത്തിയത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി.