Authored by Deepu Divakaran | Samayam Malayalam | Updated: 13 May 2023, 12:34 pm
കർണാടകത്തിൽ ബിജെപി ഓഫീസിനു സമീപം പാമ്പ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ മണ്ഡലമായ ഷിഗാവിലെ ബിജെപി ക്യാമ്പ് ഓഫീസിലാണ് പാമ്പിനെ കണ്ടെത്തിയത്. പാമ്പിനെ പിടികൂടി.
ഹൈലൈറ്റ്:
- കർണാടകത്തിൽ ബിജെപി ഓഫീസിനു പരിസരത്തുനിന്നു പാമ്പിനെ പിടികൂടി.
- ഷിഗാവിലെ ബിജെപി ക്യാമ്പ് ഓഫീസിലാണ് പാമ്പിനെ കണ്ടെത്തിയത്.
- മുഖ്യമന്ത്രി കടന്നുവരുന്നതിനിടെയാണ് മതിൽക്കെട്ടിനുള്ളിൽനിന്ന് പാമ്പ് പുറത്തുവന്നത്.
വോട്ടെണ്ണൽ ഒന്നരമണിക്കൂർ പിന്നിടുമ്പോഴാണ് പാർട്ടി ഓഫീസിൽ മൂർഖന്‍ സമാനമായ പാമ്പിനെ കണ്ടെത്തിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഷിഗാവിലെ ഓഫീസിലേക്ക് എത്തുമ്പോഴായിരുന്നു സംഭവം. വൈകാതെ തന്നെ പാമ്പുപിടിത്തക്കാരൻ എത്തി പാമ്പിനെ പിടികൂടുന്നതു ദൃശ്യങ്ങളിൽ കാണാം.
പച്ചക്കറി ഏതെടുത്താലും വില 40 രൂപ
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തുടർച്ചയായ നാലാം തവണയാണ് ഷിഗാവിൽനിന്ന് ജനവിധി തേടുന്നത്. കോൺഗ്രസിലെ യാസിർ അഹമ്മദ് ഖാൻ പത്താൻ ആണ് ബസവരാജ് ബൊമ്മൈയുടെ എതിരാളി. നിലവിൽ ബസവരാജ് ബൊമ്മൈയാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. അതേസമയം എക്സിറ്റ് പോൾ പ്രവചനങ്ങൾക്കു സമാനമായി കർണാടകത്തിൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്.
Karnataka Election Result: ഡികെ ശിവകുമാറിനെ 2008 മുതല്‍ തുണച്ച മണ്ഡലം; കനകപുരയില്‍ ലീഡ്
ആകെയുള്ള 224 സീറ്റുകളിൽ കോൺഗ്രസ് 116 ഇടത്താണ് ലീഡ് ചെയ്യുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് 77 സീറ്റുകളിൽ മാത്രമാണ് ലീഡ്. ജെഡിഎസ് 25 സീറ്റുകളിലും ലീഡ് ചെയ്യുകയാണ്. കേവലഭൂരിപക്ഷമായ 113 സീറ്റുകൾ കടന്നതോടെ ഭരണം പിടിക്കാമെന്നു കോൺഗ്രസ് ഉറപ്പിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആഹ്ലാദനപ്രകടനങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
Karnataka Congress : കർണാടകയിൽ കോൺഗ്രസ് തരംഗം? ആദ്യ ഫലസൂചനകളിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച് കോൺഗ്രസ്
Read Latest National News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക