ദമ്മാം> കാലിക്കറ്റ് ക്രിക്കറ്റ് കൂട്ടായ്മ അണിയിച്ചൊരുക്കുന്ന കാലിക്കറ്റ് പ്രീമിയർ ലീഗ് സീസൺ – 1 മെയ് 25,26 തിയ്യതികളിലായി ദമ്മാമിലെ ഗൂക്കാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്വാളിറ്റി മെറ്റൽസും, മിക്സ്റ്റൊ അറേബ്യ ഇൻഡസ്ട്രീസും ചേർന്ന് അവതരിപ്പിക്കുന്ന ടൂർണമെന്റ് ഐപിഎൽ മാതൃകയിലാണ്. കോഴിക്കോട് ജില്ലയിലെ വിവിധ ടൗണുകളുടെ പേരിൽ എട്ട് ടീമുകളെ ഉൾപ്പെടുത്തി ലീഗ് അടിസ്ഥാനത്തിൽ ഉള്ള മത്സരങ്ങളാണ് നടക്കുക.
വിജയികൾക്ക് 4444 റിയാൽ ക്യാഷ് പ്രൈസും കെന്റ്നൽകുന്ന ട്രോഫിയും, റണ്ണഴ്സിന്നു 2222 റിയാൽ ക്യാഷ് പ്രൈസും ഫോകസ് ലൈൻ നൽകുന്ന ട്രോഫിയും സമ്മാനിക്കും. ഇസിസി താമരശ്ശേരി ബ്ലാസ്റ്റേഴ്സ്, വടകര ടെസ്കേഴ്സ്, റഫ വൈസിസി കിണാശ്ശേരി, ഹിറ്റേഴ്സ് പാവയിൽ, റോയൽസ് തെക്കേപ്പുറം, ക്ലബ് അൽ അർഫി തെക്കേപ്പുറം, റെഡ് ആരോസ് തിരുവണ്ണൂർ, ഫറോക്ക് സൂപ്പർ കിംഗ്സ് എന്നീ ടീമുകളാണ് മത്സരത്തിനിറങ്ങുന്നത്.
ടൂർണമെന്റിനുശേഷം സുഹറാബ് കോഴിക്കോടിന്റെയും സിനാജിന്റെയും കുമാറിന്റെയും നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ കുട്ടികൾക്ക് ക്രിക്കറ്റ് പരിശീലന ക്ലാസ്സും വിവിധ കലാപരിപാടികളും സംഘടിപ്പിക്കും. സൗദി ദേശീയ ക്രിക്കറ്റ് ടീമിൽ വൈസ് ക്യാപ്റ്റനായി കളിച്ചിരുന്ന സുഹറാബ് കോഴിക്കോടിനെ ടൂർണമെന്റ് ചടങ്ങിൽ വച്ച് ആദരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചുഴ
കാലിക്കറ്റ് ക്രിക്കറ്റ് കൂട്ടായ്മ പ്രസിഡണ്ട് അസ്ലം ഫറോക്ക്, ജനറൽ സെക്രട്ടറി ജോജോ അടിവാരം, ട്രഷറർ ഫവാസ്, കമ്മിറ്റി ചെയർമാൻ സുഹറാബ്, വൈസ് ചെയർമാൻ കുമാർ, കൺവീനർ സിനാജ്, സോഷ്യൽ മീഡിയ കൺവീനർ ഉനൈസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..