തക്കാളി
ചർമ്മത്തിൽ തിളങ്ങാൻ, മുഖക്കുരു മാറ്റാൻ, കരിവാളിപ്പ് കുറയ്ക്കാൻ, കറുത്ത പാടുകൾ നീക്കാനൊക്കെ തക്കാളി ഏറെ നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചർമ്മത്തിൻ്റെ ആവശ്യമായ പോഷണം നൽകുന്നു. സൂര്യതാപം, അന്തരീക്ഷ മലിനീകരണം തുടങ്ങിയ പ്രശ്നങ്ങളും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറി കൊണ്ടിരിക്കുകയാണ്. ചര്മ്മ കോശങ്ങളെ നിര്ജ്ജീവമാക്കുകുയം ടാൻ, ബ്ലാക്ക് ഹെഡ്സ് തുടങ്ങിയ പ്രശ്നങ്ങൾക്കും ഇവയെല്ലാം കാരണമാകാറുണ്ട്. കേടായ ചർമ്മത്തെ ശരിയാക്കാനും അതുപോലെ ചർമ്മത്തിൻ്റെ ആരോഗ്യം നിലനിർത്താനും തക്കാളി ഏറെ മികച്ചതാണ്.
ഓട്സ്
ചർമ്മത്തെ ഏറ്റവും മികച്ചതായി എക്സ്ഫോളിയേറ്റ് ചെയ്യാൻ സഹായിക്കുന്നതാണ് ഓട്സ്. മുഖം തിളങ്ങാൻ ഓട്സ് ഏറെ നല്ലതാണ്. ചർമ്മത്തിലുണ്ടാകുന്ന ചൊറിച്ചിൽ, മുഖക്കുരു, കരിവാളിപ്പ് എന്നിവ ഇല്ലാതാക്കാനും ഓട്സ് സഹായിക്കും. അതുപോലെ ചർമ്മത്തെ മോയ്ചറൈസ് ചെയ്യാൻ ഓട്സ് ഏറെ നല്ലതാണ്. ഓട്സിനൊപ്പം മറ്റ് ചില ചേരുവരൾ കൂടി ചേർത്താൽ ഓട്സ് ചർമ്മം തിളങ്ങാൻ മികച്ചതാണ്. എല്ലാ ചർമ്മക്കാർക്കും ഓട്സ് നല്ലതാണ്. ചർമ്മത്തിലെ വിഷവസ്തുക്കൾ പുറന്തള്ളാനും ഓട്സ് ഏറെ നല്ലതാണ്.
തൈര്
ആരോഗ്യ ഗുണങ്ങൾ ഏറെ ഉള്ളതാണ് തൈര്. എന്നാൽ ആരോഗ്യത്തിന് മാത്രമല്ല ചർമ്മം തിളങ്ങാനും തൈര് ഏറെ നല്ലതാണ്. ചർമ്മത്തിന്റെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് തൈര്. ഇതിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ചർമ്മത്തിലെ പ്രായമാകുന്ന ലക്ഷണങ്ങളായ വരകളും ചുളിവുകളും ഇല്ലാതാക്കാൻ ഏറെ സഹായിക്കും. പ്രകൃതിദത്തമായ തിളക്കം കിട്ടാൻ പൊതുവ എല്ലാ പെൺകുട്ടികളും ചർമ്മ പരിപാലനത്തിൽ ഉൾപ്പെടുത്തുന്നതാണ് തൈര്. ചർമ്മത്തിൽ അവിശ്വസനീയമാംവിധം ശാന്തത അനുഭവപ്പെടുന്നു, ചർമ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും തൈര് സഹായിക്കുന്നു.
Also Read: ചർമ്മം തിളങ്ങാൻ തണ്ണിമത്തൻ ഇങ്ങനെയാണ് ഉപയോഗിക്കേണ്ടത്
പായ്ക്ക് തയാറാക്കുന്ന വിധം
ഒരു തക്കാളി ഉടച്ച് അതിന്റെ പൾപ്പ് എടുക്കുക. ഇതിലേക്ക് അൽപ്പം ഓട്സ് പൊടിച്ചെടുത്തതും തൈരും ചേർക്കാം. പേസ്റ്റ് രൂപത്തിലാക്കാൻ ആവശ്യമുള്ള അത്ര തൈര് ഇതിലേക്ക് ചേർക്കുക. തക്കാളിയും നന്നായി മിക്സിയിലിട്ട് അടിച്ച് എടുക്കുന്നതാണ് ഏറെ അനോയജ്യം. ഈ പായ്ക്ക് മുഖത്ത് തേച്ച് പിടിപ്പിച്ച ശേഷം 15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
അതിന് ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകി വ്യത്തിയാക്കാവുന്നതാണ്. ഇത് ചെയ്ത ശേഷം ചർമ്മത്തിന് നല്ല മൃദുത്വവും അതുപോലെ തിളക്കം ലഭിച്ചതായി മനസിലാക്കാം. ആഴ്ചയിൽ മൂന്ന് ഈ ഫേസ് പായ്ക്ക് ചർമ്മത്തിൽ ഉപയോഗിക്കാം. ചർമ്മത്തിലിടുന്നതിന് മുൻപ് കൈയിലോ മറ്റോ ഇട്ട് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
English Summary: Face pack for glowing skin
Disclaimer: പൊതു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ലേഖനം തയാറാക്കിയിരിക്കുന്നത്. പരീക്ഷിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കരുത്.
കൂടുതൽ ബ്യൂട്ടി വാർത്തകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.