സ്പോൺസർ ഇല്ല, വിസയില്ല ; പാസ്പേർട്ട് കാലാവധി കഴിഞ്ഞ വർഷം കഴിഞ്ഞു
അഞ്ച് വർഷം മുമ്പാണ് സ്പോൺസറുടെ അടുത്ത് നിന്നും ഒളിച്ചോടി പോയത്. പിന്നീട് രേഖകൾ ഇല്ലാതെയാണ് ഇദ്ദേഹം ഒമാനിൽ ജോലി ചെയ്തിരുന്നത്. അതിന്റെ ഇടയിൽ ആണ് മരണം സംഭവിക്കുന്നത്. പാസ്പേർട്ട് കാലാവധി കഴിഞ്ഞ വർഷം കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ മൃതദേഹം നാട്ടിലെത്തിക്കാൻ വലിയ നിയമപ്രശ്നങ്ങൾ ആണ് ഉണ്ടായിരുന്നത്.
കെഎംസിസിയുടെ ഇടപെടൽ
രേഖകൾ ഇല്ലാത്തതിന്റെ പേരിൽ മൃതദേഹം നാട്ടിലെത്തിക്കാൻ ബുദ്ധിമുട്ടിയപ്പോൾ ആണ് കെഎംസിസി ഇടപെടൽ നടത്തുന്നത്. ഇബ്രയിലെയും ബിദിയയിലെയും കെഎംസിസി യുടെയും കെഎംസിസി കേന്ദ്രകമ്മറ്റിയുടെയും ശ്രമഫലമായി റോയൽ ഒമാൻ പോലീസും ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും വേഗത്തിൽ പൂർത്തിയാക്കി
1500 ദിർഹത്തിൽ താഴെയാണോ ശമ്പളം; താമസ സൗകര്യം ജോലി ചെയ്യുന്ന സ്ഥാപനം നൽകണമെന്ന് യുഎഇ
1500 ദിർഹത്തിൽ താഴെയാണോ ശമ്പളം; താമസ സൗകര്യം ജോലി ചെയ്യുന്ന സ്ഥാപനം നൽകണമെന്ന് യുഎഇ |minimum salary in uae
മൃതദേഹം നാട്ടിലെത്തിച്ചു
വെള്ളിയാഴ്ച തിരുവന്തപുരത്തേക്കുള്ള വിമാനത്തിൽ ആണ് ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്കെത്തിച്ചത്. ബിദിയയിൽ ആയിരുന്നു രേഖകൾ ഇല്ലാത ഇദ്ദേഹം താമസിച്ചിരുന്നത്. പെട്ടെന്നുള്ള സ്വാഭാവിക മരണം ആയിരുന്നു. മരിച്ചതിന് ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചപ്പോൾ ആണ് രേഖകൾ ഒന്നും കെെവശം ഇല്ലെന്ന് അറിയുന്നത്.