കോഴിക്കോട്> പേടി പ്രമേയമാക്കിയ ‘ ജാനകീ ജാനേ ’പേടിക്കാതെ കാണാവുന്ന സിനിമയാണെന്ന് സംവിധായകൻ അനീഷ് ഉപാസന. സാധാരണ ജീവിത വിഷയം ലളിതമായാണ് ചിത്രീകരിച്ചിരിക്കുന്നത്. പേടി അനുഭവിക്കുന്ന സ്ത്രീയുടെ അനുഭവമാണ് കഥ. പേടി ഒരു രോഗമല്ല തോന്നലാണെന്ന പറയാനാണ് സിനിമ ശ്രമിച്ചിട്ടുള്ളത്. മലയാളത്തനിമയുള്ള ചിത്രമാണിത്.
നല്ല പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്–- കലിക്കറ്റ് പ്രസ്ക്ലബ്ബിൽ മീറ്റ് ദി പ്രസി ൽ അനിൽ പറഞ്ഞു. നവ്യ നായരും സൈജു കുറുപ്പുമാണ് പ്രധാന താരങ്ങൾ. വീട്ടിൽപ്പോലും തനിച്ച് നിൽക്കാൻ ഭയക്കുന്ന ജാനകിയാണ് കഥാനായിക. ചിത്രത്തിൽ വ്യത്യസ്തമായ കഥാപാത്രം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് നടൻ കോട്ടയം നസീർ പറഞ്ഞു. കുടുംബസമേതം വിശ്വസിച്ച് കാണാവുന്ന സിനിമയാണിതെന്ന് നിർമ്മാതാക്കളായ ഷെനുഗ, ഷെഗ്ന, ഷെർഗ( എസ് ക്യൂബ് ഫിലിംസ് ) പറഞ്ഞു. സംഗീത സംവിധായകൻ സിബി മാത്യു അലക്സ് , നടൻ അൻവർ ഷെരീഫ് എന്നിവരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..