Authored by Karthik KK | Samayam Malayalam | Updated: 15 May 2023, 6:03 pm
അഴിമതി കുറ്റം ചുമത്തിയാണ് സമീർ വാംഖഡെ അടക്കമുള്ളവർക്കെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഹൈലൈറ്റ്:
- 25 കോടി നൽകില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണി
- 18 കോടിക്ക് ഉറപ്പിച്ചു
- 50 ലക്ഷം ടോക്കൺ വാങ്ങി
അഴിമതിക്കുറ്റം അടക്കം ചുമത്തിയാണ് സമീർ വാംഖഡെ അടക്കമുള്ളവർക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തത്. ഇയാൾ കൂടാതെ എൻസിബി ഉദ്യോഗസ്ഥരായ വിശ്വവിജയ് സിങ്, ആശിഷ് രഞ്ജൻ, ആര്യൻഖാൻ കേസിലെ സാക്ഷികളായ കെ പി ഗോസാവി, ഇയാളുടെ കൂട്ടാളി സാൻവില്ലെ ഡിസൂസ എന്നിവരാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത കേസിലെ മറ്റ് പ്രതികൾ.
കർണാടകയിൽ ബിജെപിയ്ക്ക് പാളിയതെവിടെ?
ഷാരൂഖ് ഖാനിൽ നിന്നും 25 കോടി രൂപ വാങ്ങിയെടുക്കാനാണ് പ്രതികൾ പദ്ധതിയിട്ടത്. പിന്നീട് 18 കോടി രൂപയായി നിശ്ചയിച്ചു. ഇതിന്റെ ഭാഗമായി 50 ലക്ഷം രൂപ ടോക്കണായി കൈപ്പറ്റി. കേസിലെ സാക്ഷികളായ കെ പി ഗോസാവിയും കൂട്ടാളി സാൻവില്ലെ ഡിസൂസയുമാണ് ടോക്കൺ പണം കൈപ്പറ്റിയത്. എന്നാൽ പിന്നീട് ഈ പണത്തിൽ ഒരു ഭാഗം ഇവർ തിരികെ നൽകിയെന്ന് എഫ്ഐആറിൽ പറയുന്നു.
‘എനിക്കെതിരെയുള്ളത് 145 കേസുകൾ; ഇക്കൂട്ടർ എനിക്കെതിരെ കള്ളക്കേസുകൾ ഉണ്ടാക്കുന്നു’: ജാമ്യത്തിലിറങ്ങിയ ഇമ്രാൻ ഖാൻ
സമീർ വാംഖഡെ വാങ്ങിയ വിലയേറിയ വാച്ചുകളെക്കുറിച്ചും വിദേശയാത്രകളെക്കുറിച്ചും എഫ്ഐആറിൽ പരാമർശമുണ്ട്. വിദേശയാത്രയുടെ ചെലവുകൾ സംബന്ധിച്ച് കൃത്യമായ വിശദീകരണം നൽകാൻ സമീർ വാംഖഡെക്ക് കഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഇയാളുടെ വീട്ടിൽ കഴിഞ്ഞ ദിവസം സിബിഐ പരിശോധന നടത്തിയിരുന്നു.
താൻ രാജ്യസ്നേഹി ആയതിനാലാണ് തന്നെ ഇത്തരത്തിൽ ശിക്ഷിക്കുന്നതെന്നാണ് സമീർ വാംഖഡെയുടെ വാദം.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക