തണുപ്പു കൂടുതലെങ്കില്‍ ചിലരെങ്കിലും മുഖം കഴുകാന്‍ ചൂടുവെള്ളത്തെ സ്ഥിരം ആശ്രയിക്കുകയും ചെയ്യുന്നു. എന്നാല്‍ ചൂടുവെള്ളവും ഇളം ചൂടുവെള്ളവും സാധാരണ വെള്ളവുമല്ലാതെ നല്ല തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് പല ആരോഗ്യ ഗുണങ്ങളും നല്കുന്ന ഒന്നാണ്. തണുത്ത വെള്ളത്തില്‍ മുഖം കഴുകിയാല്‍ ലഭിയ്ക്കുന്ന ഗുണങ്ങളെ പറ്റി അറിഞ്ഞിരിയ്ക്കൂ.
കൈകൾ വൃത്തിയായി കഴുകിയാൽ
കൈകൾ വൃത്തിയായി കഴുകിയാൽ ഒഴിവാക്കാം അസുഖങ്ങൾ
ചെറുപ്പം
ചര്‍മത്തിന് ചെറുപ്പം നില നിര്‍ത്താന്‍ ഇത് ഏറെ ഗുണകരമാണ്. ചര്‍മത്തിലെ വരകളും ചുളിവുകളും തടയാനും ചര്‍മത്തിന് ഉറപ്പ് നല്‍കാനുമെല്ലാം ഇതേറെ ഗുണകരമാകുന്നു. ചര്‍മത്തിലെ പാടുകള്‍ അകലാനും ഇത് നല്ലതാണ്.
മുഖം തണുത്ത വെള്ളത്തില്‍ കഴുകുമ്പോള്‍ മുഖത്തെ താപനില കുറയുന്നു. ഈ താപനില ബാലന്‍സ് ചെയ്യാന്‍ മുഖചര്മത്തിലേയ്ക്ക് കൂടുതല്‍ രക്തപ്രവാഹം നടക്കുന്നു. ഇത് ചര്‍മത്തിന് ഗുണകരമാണ്.
ചര്‍മത്തിലെ സുഷിരങ്ങളില്‍
ചര്‍മത്തിലെ സുഷിരങ്ങളില്‍ അടിഞ്ഞ് കൂടുന്ന അഴുക്കും എണ്ണമയവുമെല്ലാമാണ് മുഖക്കുരു അടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നത് മുഖത്തെ അഴുക്കുകള്‍ നീക്കം ചെയ്യാന്‍ ഏറെ നല്ലതാണ്.
ചര്മസുഷിരം ഇതോടെ തുറക്കുന്നു. അഴുക്കുകള്‍ നീങ്ങുന്നു. നേരെ മറിച്ച് ചൂടുവെള്ളത്തില്‍ മുഖം കഴുകുമ്പോള്‍ ചര്‍മത്തിലെ സുഷിരങ്ങള്‍ അടയുകയാണ് ചെയ്യുന്നത്.
ക്ഷീണം
മുഖത്തെ ക്ഷീണം മാറ്റാനുള്ള എളുപ്പവഴിയാണ് തണുത്ത വെള്ളത്തില്‍ മുഖം കഴുകുക എന്നത്. കടുത്ത വെയിലില്‍ നിന്നും കയറി വരുമ്പോള്‍ മുഖം ഐസ് വെള്ളം കൊണ്ടോ നല്ലതു പോലെ തണുത്ത വെള്ളം കൊണ്ടോ കഴുകി നോക്കൂ. പെട്ടെന്ന് മുഖം ഫ്രഷ് ആകുന്നു. ക്ഷീണം മാറുന്നു. സൂര്യതാപം പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും ഇതേറെ നല്ലതാണ്. തണുത്ത വെള്ളത്തില്‍ കഴുകുമ്പോള്‍ രക്തയോട്ടം കൂടുന്നതിനാല്‍ മുഖത്തിന് തിളക്കവും ലഭിയ്ക്കുന്നു.
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍
രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ മുഖം പ്രത്യേകിച്ചും ക്ഷീണിച്ചിരിയ്ക്കും. കണ്ണുകള്‍ക്ക് വീര്‍മത കാണും. ഇതിന് ഉറക്കക്കുറവ്, അലര്‍ജി അടക്കമുള്ള പല പ്രശ്നങ്ങളും ഉണ്ടാകാം. ഇതല്ലാതെ ചര്‍മത്തിലെ സുഷിരങ്ങള്‍ വലുതാകുന്നതു കൊണ്ടും ഇങ്ങനെയുണ്ടാകാം.
ഇതിനുളള നല്ലൊരു പ്രതിവിധിയാണ് ഉണര്‍ന്നാല്‍ ഉടന്‍ തണുത്ത വെള്ളത്തിലോ ഐസ് വെള്ളത്തിലോ മുഖം കഴുകുന്നത്. കൂടുതല്‍ എണ്ണമയമുള്ള ചര്‍മമെങ്കില്‍ ഇത് അകറ്റാനും ഐസ് വെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇതു പോലെ ഐസ് കൊണ്ട് മുഖം മസാജ് ചെയ്യുന്നതും ഏറെ നല്ലൊരു സൗന്ദര്യസംരക്ഷണ വഴിയാണ്.