Authored by Santheep Kariyan | Samayam Malayalam | Updated: 15 May 2023, 9:42 pm
ദേശിയപാതാ അതോരിറ്റി പുതിയൊരു ആറുവരിപ്പാതയുടെ നിർമ്മാണത്തിലാണ്. നോര്‍ത്ത്/ഈസ്റ്റ് ഡൽഹിയും, നോയ്ഡയും ഗാസിയാബാദും തമ്മിലുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുന്ന ഈ പാത നിരവധി ഹൈവേകളുമായി കണക്ട് ചെയ്യുന്നുണ്ട്.
ഡല്‍ഹി, ഹരിയാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ റോഡ് ട്രാഫിക്കിൽ ഗുണപരമായ വലിയ മാറ്റങ്ങളുണ്ടാക്കാൻ ചെറുതെങ്കിലും ഈ ഹൈവേക്ക് സാധിക്കും. നിരവധി ഹൈവേകളുമായി ബന്ധപ്പെടുന്നുവെന്നതു തന്നെയാണ് ഇതിനു കാരണം. മുംബൈ എക്സ്പ്രസ്വേയിലേക്ക് എത്തിച്ചേരാനെടുക്കുന്ന സമയം വലിയതോതിൽ കുറയ്ക്കും ഈ പാത.
ഈ ആറുവരിപ്പാതയുടെ എലിവേഷൻ വരുന്ന ഭാഗങ്ങളിൽ വെർട്ടിക്കൽ ഗാർഡനുകൾ സെറ്റ് ചെയ്യാനും പദ്ധതിയുണ്ട്. പാരിസ്ഥിതികമായ നേട്ടങ്ങൾക്കൊപ്പം പാതയുടെ ഭംഗി വലിയതോതിൽ കൂട്ടുന്ന നടപടിയായിരിക്കും ഇത്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക