കുറുമ്പാലക്കോട്ട മല വൃത്തിയാക്കാന്‍ എത്തിയത് എക്സൈസ്
Also Read: ആത്മഹത്യാശ്രമം നടത്തിയതിനെ തുടര്‍ന്ന ഗുരുതരമായി പരിക്കേറ്റ മലയാളി മരിച്ചു
മലപ്പുറം സ്വദേശിയായ തറക്കല്‍ അബ്ദുല്‍ ഹക്കീമിന്റെ മൃതദേഹം ശനിയാഴ്ച രാത്രി റിയാദില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ടുപോയി. മലപ്പുറം മേല്‍മുറി സ്വദേശി കാവുങ്ങാത്തൊടി ഇര്ഫാന് ഹബീബിന്റെ മൃതദേഹം ഇന്ന് (ഞാറാഴ്ച) രാത്രിയുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ആണ് നാട്ടിലേക്ക് അയക്കുന്നത്. തമിഴ്നാട് സ്വദേശികളായ സീതാരാമൻ മധുരൈ, കാർത്തിക കാഞ്ചിപുരം, അസ്ഹർ ബോംബേ, യോഗേഷ് കുമാർ രാമചന്ദ്ര ഗുജറാത്ത് എന്നിവരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടു പോകും. ഇന്ന് ആണ് മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നത്. മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ചെയർമാൻ റഫീക്ക് പുല്ലൂർ ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഈ മാസം അഞ്ചാം തിയതിയാണ് അപകടം നടക്കുന്നത്. റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ധിഖ് തുവ്വൂരും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിന് ആവശ്യമായ നിരവധി രേഖകൾ തയ്യാറാക്കേണ്ടിയിരുന്നു.
“മൈ ലൈഫ് മൈ ക്ലീന്‍ സിറ്റി” ക്യാമ്പയിൻ ലോഗോ പ്രകാശനം നടന്നു
സംസ്ഥാന സർക്കാരും തദ്ദേശ സ്വയംഭരണ വകുപ്പും ശുചിത്വ മിഷനും ഹരിത കേരള മിഷനും സംയുക്തമായി മാലിന്യമുക്ത നവകേരളത്തിമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന “മൈ ലൈഫ് മൈ ക്ലീൻ സിറ്റി” ക്യാമ്പയിൻ ലോഗോ പ്രകാശിപ്പിച്ചു. പൊതു ഇടങ്ങൾ, സർക്കാർ ഓഫീസുകൾ, വീടുകൾ, ജലാശയങ്ങൾ തുടങ്ങിയവ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. ലോഗോ പ്രകാശനം ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ നിർവഹിച്ചു.
പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കൾ കൈമാറ്റം ചെയ്തു ആവശ്യക്കാരിൽ എത്തിക്കുന്ന ആർ ആർ ആർ (റെഡ്യൂസ്, റീ യൂസ്, റീ സൈക്ലിംഗ്) സെന്ററുകൾ ജില്ലയിലെ എല്ലാ നഗരങ്ങളിലും ആരംഭിക്കും. ക്യാമ്പയിന്റെ ഭാഗമായി കളക്ടറേറ്റിലെ എല്ലാ ഓഫീസുകളിലും ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതിന് ആവശ്യമായ സന്ദേശവും മാർഗ്ഗനിർദ്ദേശവും നൽകി.
ജില്ലാ വികസന കമ്മീഷണർ ശിഖ സുരേന്ദ്രൻ, സബ് കളക്ടർ മുഹമ്മദ് ഷെഫീഖ്, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ ഏണസ്റ്റ് സി തോമസ്, അസിസ്റ്റന്റ് കോർഡിനേറ്റർ അഖില, നവകേരള മിഷൻ ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺമാർ, പാറമേക്കാവ് കോളേജ് നാഷണൽ സർവീസ് സ്കീം അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.