Authored by Samayam Desk | Samayam Malayalam | Updated: 21 May 2023, 6:06 pm
സെക്സ് പ്രശ്നങ്ങള്‍ പലതും പുരുഷന്മാരെ അലട്ടാറുണ്ട്. ഇതിന് പരിഹാരമായി കൃത്രിമ വഴികള്‍ നോക്കാതെ തികച്ചും പ്രകൃതിദത്ത വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് നല്ലത്. പുരുഷ ലൈംഗിക പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനും ശേഷിയ്ക്കും സഹായിക്കുന്ന ചില ഭക്ഷണ വസ്തുക്കളുണ്ട്. ഇതെക്കുറിച്ചറിയൂ.
-
അവോക്കാഡോ
അവോക്കാഡോ ഇത്തരത്തിലെ ഒന്നാണ്. ഈ പഴത്തില്‍ ധാരാളം ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ലൈംഗിക ആസക്തി കൂട്ടുവാന്‍ സഹായിക്കുന്നതാണ്. ഫോളിക് ആസിഡ് ശരീരത്തിലെ എനര്‍ജി ലെവല്‍ കൂട്ടുന്നതിനും അതുപോലെ, വൈറ്റമിന്‍ ബി 6 ഹോര്‍മോണ്‍സ് സ്റ്റബിലൈസ് ചെയ്യുന്നതിനും സഹായിക്കുന്നുണ്ട്.
-
മത്സ്യങ്ങള്‍
ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം കഴിയ്ക്കുക. ഇവ സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്കും. സ്ട്രെസ് ഹോര്‍മോണ്‍ ലൈംഗികശേഷിയേയും സെക്സ് ഹോര്‍മോണുകളേയും ബാധിയ്ക്കും.വെളുത്തുള്ളി ഇത്തരത്തില്‍ സെക്സ് ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ചൂര, മത്തി പോലുള്ള മത്സ്യങ്ങള്‍ നല്ലതാണ്. ഇത് പോലെ സിങ്ക് അടങ്ങിയ കടല്‍ വിഭവങ്ങളും ഗുണം നല്‍കും.
-
വെളുത്തുള്ളി
വെളുത്തുള്ളി ഇത്തരത്തില്‍ സെക്സ് ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.
വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അലിസിൻ രക്തചംക്രമണം കൂട്ടുന്നു. തന്മൂലം സെക്സിൽ ഇരുവരും ഊർജസ്വലരായിരിക്കും -
മാതളനാരങ്ങ
മാതളനാരങ്ങ അഥവാ പോംഗ്രനേറ്റ് പുരുഷഹോര്‍മോണ്‍ ഉല്പാദനത്തെ സഹായിക്കുന്ന ഒന്നാണ് ഇത് ദിവസവും ഒരു ഗ്ലാസ് വീതം കുടിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഇത് ദിവസം കഴിയ്ക്കുന്നതോ ജ്യൂസ് കുടിയ്ക്കുന്നതോ ഗുണം നല്‍കും.
-
തണ്ണിമത്തന്
തണ്ണിമത്തന് എന്നത്. ഈ തണ്ണിമത്തന് കഴിക്കുന്നതിലൂടെ ലിംഗോദ്ധാരണം നടക്കുന്നതിനും ലൈംഗികതൃഷ്ണ കൂട്ടുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ, ഇത് അമിനോ ആസിഡ് ഉല്പാദിപ്പിക്കുന്നതിനാല് ഇത് വാസ്കുലാര്‍ ഹെല്ത്തിനും ഗുണകരമാണ്.
-
ബദാം
ബദാം കഴിക്കുന്നത് അജനൈന് ഉല്പാദിപ്പിക്കുന്നതിനും ഇത് രക്തധമനികളെ ശാന്തമാക്കുകയും ചെയ്യുന്നു. കൂടാതെ, ഇതില്‍ അമിനോ ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ലിംഗോദ്ധാരണത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.