റവന്യൂ ഭൂമിയിലെ ദുരന്തനിവാരണത്തിന്റെ പരിപൂര്‍ണ്ണമായ അധികാരം കളക്ടര്‍ക്കാണ്. ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിക്കണം. ജനങ്ങളുടെ ജീവന് സംരക്ഷിക്കണമെന്ന നിലപാടാണ് ക്രൈസ്തവ സഭാ നേതൃത്വം എല്ലാകാലത്തും സ്വീകരിച്ചിട്ടുള്ളതെന്ന് ജോസ് കെ. മാണി വ്യക്തമാക്കി.
32 ലക്ഷം കണ്ടല ബാങ്കില്‍; നല്‍കാതെ ചികിത്സയും ശസ്ത്രക്രിയയും മുടങ്ങി
കണമലയിലെ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് സമര സമിതിയുടെ തീരുമാനിച്ചിരിക്കുന്നത്. വെടിവെച്ചു കൊല്ലാനുള്ള കളക്ടറുടെ ഉത്തരവ് അട്ടിമറിക്കപ്പെട്ടതായി സമര സമിതി ആരോപിച്ചു. റവന്യു – വനം വകുപ്പ് തര്‍ക്കത്തില്‍ ജനങ്ങള്‍ ബലിയാടാകുകയാണ്. പോത്തിനെ വെടിവെച്ചു കൊല്ലുന്നതില്‍ തീരുമാനമായില്ലെങ്കില്‍ കളക്ട്രേറ്റിനു മുന്നില്‍ സമരം നടത്തുമെന്ന് സമര സമിതി വ്യക്തമാക്കി.
കോട്ടയം ജില്ലയിലെ മുഴുവൻ വാര്‍ത്തകളും ഒറ്റ ക്ലിക്കിൽ ഇവിടെ വായിക്കാം
കണമലയില്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് ഉത്തരവിട്ടിരുന്നു. കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ശല്യം തുടര്‍ന്നാല്‍ മയക്കുവെടി വെക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്ത് മൂന്ന് പേരാണ് കഴിഞ്ഞദിവസം കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കോട്ടയം എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ട് പേരും കൊല്ലം ഇടമുളക്കലില്‍ ഒരാളുമാണ് മരിച്ചത്. പുറത്തേല്‍ ചാക്കോച്ചന് (65), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ തോമസിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊല്ലം ഇടമുളക്കലില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊടിഞ്ഞല്‍ സ്വദേശി സാമുവല്‍ വര്‍ഗീസ് (60) ആണ് മരിച്ചത്.
Read Latest Local News and Malayalam News