Also Read: ‘ഗാന്ധിജി രക്തസാക്ഷിയായത് പാലത്തിൽ നിന്നും വീണു മരിച്ചിട്ടല്ല’; തലശേരി ബിഷപ്പിനെതിരെ തുറന്ന വിമർശനവുമായി സി.പി.എം നേതാക്കൾ
സീറോ ട്രാഫിക് പ്രോട്ടോക്കോൾ മാറ്റാൻ കമ്മീഷണർക്ക് നിർദേശം നൽകിയെന്ന് കഴിഞ്ഞ ദിവസം സിദ്ദരാമയ്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഞെട്ടിക്കുന്ന തീരുമാനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്നാണ് സിദ്ദരാമയ്യ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
പൊന്നമ്പലമേട്ടിലെ പൂജ; ഇടനിലക്കാരൻ പിടിയിൽ
Aslo Read: ബൈക്കിൽ നിർബന്ധിച്ച് കയറ്റി, പാറക്കുളത്തിൽ കൊണ്ടുപോയി ലൈംഗീക പീഡനം, നേഴ്സ് അറസ്റ്റിൽ
ആളുകൾക്ക് സ്നേഹവും ആദരവും പ്രകടിപ്പിക്കണമെങ്കിൽ പുസ്തകങ്ങൾ നൽകാമെന്നും സിദ്ദരാമയ്യ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും സീറോ ട്രാഫിക്ക് വേണ്ടെന്ന് വച്ചിരുന്നു. പകരം സിഗ്നലുകൾ ഒഴിവാക്കിയാണ് അദ്ദേഹം യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ ശനിയാഴ്ച ബെംഗളുരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്.
മോദി നയിക്കുന്ന ബിജെപിയെ എതിരിടാൻ 2024 ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വഴി വെട്ടുകയാണ് കോൺഗ്രസ് ചെയ്യുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിന്റെ ഭാഗമായാണ് അഞ്ച് വാഗ്ദാനങ്ങൾ പെട്ടെന്ന് പ്രഖ്യാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. കോൺഗ്രസ് കേന്ദ്ര കമ്മറ്റിയുടെ പ്രഷറും ഇതിന് പിന്നിൽ ഉണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ.